രണ്ടര വയസുകാരിയുടെ കൊലപാതകം; പിതാവിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

രണ്ടര വയസുകാരിയുടെ കൊലപാതകം; പിതാവിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

കാളികാവ്: ഉദിരംപൊയിലിലെ രണ്ടര വയസ്സുകാരി ഫാത്തിമ നസ്റിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിതാവ് കോന്തത്തൊടിക മുഹമ്മദ് ഫായിസിനെ (24) പോലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊലപാതക സാധ്യത ചൂണ്ടികാണിച്ചതും ബന്ധുക്കളുടെ മൊഴിയുമാണ് ഇയാൾക്കെതിരായ നടപടിയിലേക്ക് കടക്കാൻ പോലീസിനെ സഹായമായത്.

രാവിലെ തന്നെ ഫായിസിനെതിരെ പോലീസ് കൊലപാതക കുറ്റം ചുമത്തിയിരുന്നു. ഫാത്തിമ നസ്റീൻ മരിച്ചതുമായി ബന്ധപ്പെട്ട് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരുന്നു. കുഞ്ഞിന്റെ ശരീരത്തിൽ‌ പഴയതും പുതിയതുമായി നിരവധി മുറിവുകൾ ഉണ്ടായിരുന്നെന്നും സിഗരറ്റുകുറ്റി കൊണ്ട് കുത്തിയ മുറിവുകളും കുട്ടിയുടെ ശരീരത്ത് ഉണ്ടായിരുന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുഞ്ഞിനെ പിതാവ് മുഹമ്മദ് ഫായിസ് മർദിച്ച സമയത്ത് ഇയാളുടെ ബന്ധുക്കളും വീട്ടിലുണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്.  മരിച്ചതിനു ശേഷമാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ കുഞ്ഞിന്റെ പിതാവിനെതിരെ. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്തു.

സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഖത്തീബ് മരിച്ചു

Sharing is caring!