റിദാൻ ബാസിൽ കൊലപാതകം; ഭാര്യ ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ എടവണ്ണ സ്വദേശിയെ ചോദ്യം ചെയ്തു

റിദാൻ ബാസിൽ കൊലപാതകം; ഭാര്യ ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ എടവണ്ണ സ്വദേശിയെ ചോദ്യം ചെയ്തു

എടവണ്ണ: ചെമ്പകുത്തിൽ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ട കേസിൽ അന്വേഷണം കൂടുതൽ വ്യക്തികളിലേക്ക്. ഭാര്യയുടെ ദുരൂഹ മരണത്തിൽ ഫെബ്രുവരിയിൽ പോലീസ് അറസ്റ്റ് ചെയ്ത പൊയിലിൽ ഷമീമിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഇയാൾ നേരത്തെ എം ഡി എം എ കേസിലും പിടിയിലായിട്ടുണ്ട്.

ഷമീമാണ് തന്നെ എം ഡി എം എ കേസിൽ കുടുക്കിയതെന്ന് കൊല്ലപ്പെട്ട റിദാൻ ബാസിൽ പറഞ്ഞിരുന്നു. എടവണ്ണ മേഖലയിലെ ലഹരികടത്തുമായി ബന്ധപ്പെട്ട പല കാര്യങ്ങളും തനിക്കറിയാമെന്നും ഇക്കാര്യങ്ങൾ തുറന്നു പറയുമെന്നും ഇയാൾ ചില അടുപ്പക്കാരോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് റിദാൻ കൊല്ലപ്പെടുന്നത്. അതിനാൽ തന്നെ കേവലം വ്യക്തി വിരോധത്തിനപ്പുറം കൊലയ്ക്ക് പിന്നിൽ ദുരൂഹമായ പല കാരണങ്ങളുമുണ്ടാകുമെന്നാണ് ബന്ധുക്കളും നാട്ടുകാരും കരുതുന്നത്.
ഫുട്ബോളിനെ സ്നേഹിച്ച മാമുക്കോയയുടെ അവസാന പൊതുപരിപാടി വണ്ടൂരിലെ ഫുട്ബോൾ വേദിയിൽ
പോലീസ് കസ്റ്റഡിയിലെടുത്ത ഷമീമിന്റെ ഭാര്യ സുൽഫത്തിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. തന്റെ മരണത്തിന് ഉത്തരവാദി ഭർത്താവാണെന്ന് കത്തെഴുതി വെച്ചാണ് ഇവർ മരിച്ചത്. ഇതേ തുടർന്ന് ആത്മഹത്യാ പ്രേരണ കുറ്റത്തിന് ഷമീം അറസ്റ്റിലായിരുന്നു. ഈ കേസിൽ ഇപ്പോൾ ജാമ്യത്തിൽ ഇറങ്ങിയിരിക്കുകയാണ്.
കൊറോണ പോളിസി എടുത്തയാൾക്ക് ഇൻഷുറൻസ് തുക നൽകാത്തതിന് പിഴ, എടവണ്ണക്കാരിയുടെ പോരാട്ടം വിജയം
നേരത്തെ എടവണ്ണ അങ്ങാടിയിൽ ഫാസ്റ്റ് ഫുഡ് കട നടത്തിയിരുന്ന ഷമീം മറ്റൊരു കേസിൽ കൊണ്ടോട്ടി പോലീസിന്റെ പിടിയിലായ ശേഷം കടയിലേക്ക് വരാറില്ലായിരുന്നു. ഈ കേസിൽ കൂട്ടുപ്രതി ശിക്ഷിക്കപ്പെട്ടെങ്കിലും ഷമീമിനെ വെറുതെ വിടുകയായിരുന്നു. ഇയാളുടെ ഇടയ്ക്കിടെയുള്ള ബാം​ഗ്ലൂർ പോക്കും സംശയാസ്പദമായിരുന്നു. ഇങ്ങനെ പോലീസിന്റെ നിഴലിലുള്ള മയക്കു മരുന്ന് കണ്ണിയുമായി ബന്ധമുള്ള വ്യക്തിയാണ് ഇപ്പോൾ കസ്റ്റഡിയിലായിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അടുത്ത ദിവസങ്ങളിൽ വെളിപ്പെടുമെന്നുള്ള പ്രതീക്ഷയിലാണ് ബന്ധുക്കൾ.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!