ഫുട്ബോളിനെ സ്നേഹിച്ച മാമുക്കോയയുടെ അവസാന പൊതുപരിപാടി വണ്ടൂരിലെ ഫുട്ബോൾ വേദിയിൽ

ഫുട്ബോളിനെ സ്നേഹിച്ച മാമുക്കോയയുടെ അവസാന പൊതുപരിപാടി വണ്ടൂരിലെ ഫുട്ബോൾ വേദിയിൽ

മലപ്പുറം: ഫുട്ബോളിനേയും മലബാറിനേയും സ്നേഹിച്ച പ്രശസ്ത സിനിമാ താരം മാമുക്കോയ അവസാനം പങ്കെടുത്ത പൊതുപരിപാടിയും ഫുട്ബോൾ വേദിയിൽ. കാളികാവ് പൂങ്ങോട് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടന ചടങ്ങിനെത്തിയപ്പോഴാണ് അദ്ദേഹത്തിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്.

കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു അദ്ദേഹം ആശുപത്രിയിലായത്. പൂങ്ങോട് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടന ചടങ്ങ് ആരംഭിക്കുന്നതിന് ഏതാനും സമയം മുന്നേ അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദ​ഗ്ധ ചികിൽസയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കൊറോണ പോളിസി എടുത്തയാൾക്ക് ഇൻഷുറൻസ് തുക നൽകാത്തതിന് പിഴ, എടവണ്ണക്കാരിയുടെ പോരാട്ടം വിജയം
ഫുട്ബോൾ ആരാധകൻ മാത്രമല്ല നല്ലൊരു ഫുട്ബോൾ കളിക്കാരൻ കൂടിയായിരുന്നു അദ്ദേഹം. ആൻജിയോപ്ലാസ്റ്റി കഴിഞ്ഞിരിക്കെ വരെ ആവേശം മൂത്ത് ഫുട്ബോൾ ​ഗ്രൗണ്ടിൽ ഇറങ്ങിയിട്ടുണ്ട്. പെലെയുടെ ആരാധകനായ അദ്ദേഹം ബ്രസീൽ ടീമിന്റെയും കടുത്ത ഫാനായിരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
മലപ്പുറവുമായി ബന്ധപ്പെട്ട് തന്നെയാണ് മാമുക്കോയയുടെ സിനിമാ ജീവിതത്തിന്റെ തുടക്കവും. നിലമ്പൂര്‍ ബാലന്റെ സംവിധായകനത്തിൽ അന്യരുടെ ഭൂമി എന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിലെത്തുന്നത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2004ല്‍ പെരുമഴക്കാലത്തിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം (ജൂറിയുടെ പ്രത്യേക പരാമര്‍ശം) ലഭിച്ചു. 2008ല്‍ മികച്ച ഹാസ്യനടനുള്ള അവാര്‍ഡും ലഭിച്ചു. (ഇന്നത്തെ ചിന്താവിഷയം).

Sharing is caring!