കൊറോണ പോളിസി എടുത്തയാൾക്ക് ഇൻഷുറൻസ് തുക നൽകാത്തതിന് പിഴ, എടവണ്ണക്കാരിയുടെ പോരാട്ടം വിജയം

കൊറോണ പോളിസി എടുത്തയാൾക്ക് ഇൻഷുറൻസ് തുക നൽകാത്തതിന് പിഴ, എടവണ്ണക്കാരിയുടെ പോരാട്ടം വിജയം

മലപ്പുറം: കൊറോണാ രക്ഷക് പോളിസിയെടുത്തയാൾക്ക് ഇൻഷൂറൻസ് തുക നൽകാത്തതിന് രണ്ട് ലക്ഷം രൂപയും സേവനത്തിൽ വീഴ്ച വരുത്തിയതിനാൽ നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും കോടതി ചെലവായി 10,000 രൂപയും നൽകണമെന്ന് ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്. അക്ഷയ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന എടവണ്ണ പൂവത്തിക്കൽ സ്വദേശി ജിൽഷ നൽകിയ പരാതിയിലാണ് കമ്മീഷന്റെ വിധി.

പരാതിക്കാരി കൊവിഡ് ബാധിച്ച് പത്ത് ദിവസം മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കൊറോണ രക്ഷക് പോളിസി പ്രകാരം 72 മണിക്കൂർ സമയം ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നാൽ രണ്ട് ലക്ഷം രൂപ നൽകുമെന്ന വ്യവസ്ഥ നിലനിൽക്കേ ചികിത്സ കഴിഞ്ഞ് ഇൻഷൂറൻസ് കമ്പനിയെ സമീപിച്ചെങ്കിലും ആനുകൂല്യം നൽകിയില്ല. പരാതിക്കാരിയുടെ രോഗവിവരങ്ങൾ പരിശോധിച്ചതിൽ വീട്ടിൽ തന്നെ കഴിയാവുന്നതേ ഉണ്ടായിരുന്നുള്ളൂവെന്നും പറഞ്ഞാണ് ഇൻഷൂറൻസ് അനുകൂല്യം നിഷേധിച്ചത്. എന്നാൽ ചികിത്സ സംബന്ധിച്ച കാര്യം തീരുമാനിക്കേണ്ടത് ചികിത്സിക്കുന്ന ഡോക്ടറാണെന്നും ഈ കാര്യത്തിൽ ഇൻഷൂറൻസ് കമ്പനിയുടെ നിലപാടിന് യാതൊരു പ്രസക്തിയുമില്ലെന്ന് കെ മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമനും സി.വി. മുഹമ്മദ് ഇസ്മായിലും മെമ്പർമാരായ ജില്ലാ ഉപഭോക്തൃ കമ്മീഷൻ നിരീക്ഷിച്ചു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഇഫ്‌കോ ടോക്കിയോ ഇൻഷുറൻസ് കമ്പനിയാണ് പണം നൽകേണ്ടത്. ഒരു മാസത്തിനകം വിധി നടപ്പാക്കാതിരുന്നാൽ വിധി തിയ്യതി മുതൽ ഒമ്പത് ശതമാനം പലിശ നൽകണം.

Sharing is caring!