മലപ്പുറം ജില്ലയ്ക്ക് ബജറ്റിൽ ലഭിച്ച വിവിധ പദ്ധതികൾ, ഭരണാനുമതി ഇല്ലാത്തത് നടപ്പാക്കാൻ തടസമാകും

മലപ്പുറം ജില്ലയ്ക്ക് ബജറ്റിൽ ലഭിച്ച വിവിധ പദ്ധതികൾ, ഭരണാനുമതി ഇല്ലാത്തത് നടപ്പാക്കാൻ തടസമാകും

മലപ്പുറം: മഞ്ചേരി നേഴ്സിങ് കോളേജിന് കെട്ടിടം, പുത്തൂർ-ചെനക്കൽ ബൈപ്പാസ്, തിരൂരങ്ങാട് പോലീസ് കോംപ്ലക്സ്, കരിപ്പൂർ എയർപോർട്ട് അപ്രോച്ച് റോഡ് അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിക്കൽ അങ്ങനെ പല പദ്ധതികൾക്ക് വേണ്ട ഭരണാനുമതി ഇല്ലാത്ത പ്രഖ്യാപനമാണ് ബജറ്റിൽ നടന്നിരിക്കുന്നത്. പദ്ധതി തുകയുടെ 20 ശതമാനം വകയിരുത്തിയവയ്ക്ക് മാത്രമേ ഭരണാനുമതിക്കായി സമീപിക്കാനാകൂ. ജില്ലയ്ക്കുള്ള ഭൂരിപക്ഷം പദ്ധതിക്കും അതില്ലാത്തതിനാൽ ഉടനെയൊന്നും ഇവയിലേറെയും യാഥാർഥ്യമാകില്ല.

ജില്ലയ്ക്ക് അനുവദിച്ച് വിവിധ പദ്ധതികൾ

കൊണ്ടോട്ടി സർക്കാർ കോളേജിന് സ്ഥലം ഏറ്റെടുക്കാൻ ആറ് കോടി രൂപ
പുഴക്കാട്ടിരി സി എച്ച് സിയിൽ കിടത്തി ചികിൽസ ആരംഭിക്കാൻ കെട്ടിടം, 2 കോടി
മങ്കട ഹോമിയോ ആശുപത്രി നിർമാണം 3 കോടി
ഊർങ്ങാട്ടിരി പഞ്ചായത്ത് വഴിക്കടവ് ചെറുപുഴയ്ക്ക് കുറുകെ വി സി ബി കം ബ്രിഡ്ജ്
ഊരകം-നെടുവക്കാട്-നെടിയിരുപ്പ് റോഡ് ബി എം ബി സി 12.5 കോടി
അങ്ങാടിപ്പുറം-ചെറുകുളമ്പ് റോഡി ബി എം ബി സി 10 കോടി
വണ്ടൂർ ബൈപ്പാസ് ഭൂമി ഏറ്റെടുക്കലും, നിർമാണവും രണ്ടാം ഘട്ടം 5.5 കോടി
ചാലിയാർ പ‍ഞ്ചായത്ത് മൊടവണ്ണക്കടവ് പാലം 2 കോടി
പൊന്നാനി ഐ സി എസ് ആർ എൽ ക്രിയേറ്റീവ് ഹബ് 2 കോടി
പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും ബഡ്സ് സ്കൂൾ 3 കോടി
പുലാമന്തോൾ-കുളത്തൂർ റോഡ് ബി എം ബി സി 11 കോടി
കാവനൂർ-തൃപ്പനച്ചി റോഡ് 2 കോടി
ബൈബിൾ കത്തിച്ചതിനെ ശക്തമായ ഭാഷയിൽ അപലപിച്ച് സാദിഖലി ശിഹാബ് തങ്ങൾ
വളാഞ്ചേരി-അങ്ങാടിപ്പുറം-വണ്ടൂർ-വടപുറം റോഡ് ബി എം ബി സി 15 കോടി
കൊണ്ടോട്ടി-മേലങ്ങാടി-എയർപോർട്ട്, വാവൂർ-ചെറിയപറമ്പ്, ആക്കോട്-കണ്ണാടിപറമ്പ് റോഡുകൾ 15 കോടി
മഞ്ചേരി ജസീല ജം​ഗ്ഷൻ മുതൽ കച്ചേരി പടി വരെ അഭിവൃദ്ധിപ്പെടുത്തലും, ജം​ഗ്ഷൻ വീതി കൂട്ടലും 7 കോടി രൂപ
കുറുവ ജി എൽ പി സ്കൂൾ കെട്ടിടം 1 കോടി രൂപ
ചാലിയാർ പഞ്ചായത്ത് പലകത്തോട് പാലം 2.25 കോടി രൂപ
തേഞ്ഞിപ്പാലം ആസ്ഥാനമായി ഫയർ സ്റ്റേഷൻ 10 കോടി
വെറ്റിലപ്പാറ-തോട്ടുമുക്കം റോഡ് 8 കോടി
പുത്തൂർ-ചെനക്കൽ ബൈപ്പാസ് പൂർത്തീകരണം, ഭൂമി ഏറ്റെടുക്കൽ മൂന്നാം ഘട്ടം നഷ്ടപരിഹാരം, നിർമാണം 42 കോടി
വേങ്ങര ബാക്കിയത്ത് പുതിയ പമ്പിങ് സ്റ്റേഷൻ 5 കോടി
തുവ്വൂരിൽ ഒലിപ്പുഴയ്ക്ക് കുറുകേ മാതോത്ത് പാലം 4 കോടി
മഞ്ചേരി എക്സൈസ് റെയ്ഞ്ച് ഓഫിസ് കെട്ടിട നിർമാണം 5 കോടി
പെരിന്തൽമണ്ണ മണ്ഡലത്തിലെ വിവിധ സ്കൂളുകളുടെ ചുറ്റുമതിൽ ഉൾപ്പെടെയുള്ള നിർമാണം 12 കോടി ‌
പന്നിപ്പാറ-തൂവ്വക്കാട് റോഡ് നവീകരണം 2.5 കോടി
മലപ്പുറത്തിന് അവ​ഗണന; മുഖ്യമന്ത്രി പഠിച്ച കോളേജിന് മാത്രം ബജറ്റിൽ 30 കോടി; മലപ്പുറത്തിന് പുതിയ പദ്ധതികൾ ഇല്ല
ഇരുമ്പുഴി-മേൽമുറി റോഡ് ബി എം ബി സി 3 കോടി
കിരിപ്പൂർ എയർപോർട്ട് അപ്രോച്ച് റോഡ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തൽ 19 കോടി
വാഴയൂർ പഞ്ചായത്തിലെ മൂളപ്പുറം വെള്ളയിക്കോട് പാലം, വാഴക്കോട് മണന്തലംകടവ് പാലം, ചീക്കോട് കന്നുകടവ് പാലം 25 കോടി
വണ്ടൂർ ടൗൺ നവീകരണവും, സ്ഥലം ഏറ്റെടുക്കലും 5 കോടി
പുത്തനത്താണി-വൈലത്തൂർ നാലു വരിയാക്കൽ 70 കോടി
വണ്ടൂർ റസ്റ്റ് ഹൗസ് പുതിയ കെട്ടിടം 3 കോടി
കൊണ്ടോട്ടി റസ്റ്റ് ഹൗസ് നവീകരണം, വാഴക്കാട് പോലീസ് സ്റ്റേഷൻ 3 കോടി
പൂക്കോട് എഫ് എച്ച് സി പുതിയ കെട്ടിടം 5 കോടി
ചാലിയം ഫിഷ് ലാന്റിങ് സെന്റർ 10 കോടി
നിലമ്പൂരിൽ കോടി സമുച്ചയം 10 കോടി
മങ്കട പ്രധാന ടൗണുകൾ വീതി കൂട്ടി സൗന്ദര്യവൽക്കരണം 10 കോടി
തിരൂർ ജില്ലാ ആശുപത്രിയിൽ ഓങ്കോളജി വിഭാ​ഗത്തിന് ഉപകരണം വാങ്ങാൻ 15 കോടി
കാടാമ്പുഴ-മുനമ്പം റോഡ് 10 കോടി
തിരൂർ സിവിൽ സ്റ്റേഷനോട് അനുബന്ധിച്ച് പുതിയ കെട്ടിടം 15 കോടി
ജി എം യു പി സ്കൂൾ ഇരുമ്പുഴി കെട്ടിട നിർമാണം 2 കോടി‌
ചെരണി-പന്നിപ്പാറ റോഡിൽ തൂവ്വക്കാട് പാലം 5 കോടി
വള്ളിക്കുന്ന് പഞ്ചായത്തിലെ വിവിധ ഭാ​ഗങ്ങളിൽ കടൽഭിത്തി നിർമാണം, പരിപാലനം 9 കോടി
മങ്കട-കൂട്ടിൽ-പട്ടിക്കാട് റോഡ് നവീകരണം രണ്ടാം ഘട്ടം 3 കോടി
പന്നിക്കോട്ടുമുണ്ട പാലം പുനർനിർമാണം 3.8 കോടി
പരപ്പനങ്ങാടി കടൽഭിത്തി 20 കോടി
മലപ്പുറം ​ഗവ കോളേജ് പുതിയ കെട്ടിടം 5 കോടി
മഞ്ചേരിയിൽ ജനറൽ ആശുപത്രി കെട്ടിട നിർമാണം 20 കോടി
മമ്പാട് ഫെറി-തൃക്കൈകുത്ത് ഫെറി റോഡ്, മമ്പാട് കോളേജ് അപ്രോച്ച് റോഡ് നവീകരണം 6.5 കോടി
തലകുളത്തൂർ-തിരൂർ ബസ് സ്റ്റാന്റ് 1.5 കോടി
തിരൂർ സിറ്റി ജം​ഗ്ഷൻ അണ്ടർ ബ്രിഡ്ജ് നിർമാണം 15 കോടി

പരപ്പനങ്ങാടി സയൻസ് പാർക്ക് 25 കോടി

പരപ്പനങ്ങാടി എൽ ബി എസ് ഇന്റർ​ഗ്രേറ്റഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്നോളജി സ്ഥലം ഏറ്റെടുക്കൽ കെട്ടിട നിർമാണം 50 കോടി
മഞ്ചേരി പോളിടെക്നിക്ക് കോളേജിന് കെട്ടിട നിർമാണം 10 കോടി
കുഴിമണ്ണ ജി എച്ച് എസ് എസ് കെട്ടിട നിർമാണം 2 കോടി
തിരൂരങ്ങാടി റസ്റ്റ് ഹൗസ് നവീകരണം 10 കോടി
പൊൻമുണ്ടം ബൈപ്പാസ് നാലാം റീച്ച് 2.5 കോടി
പാണ്ടിക്കാട് പുതിയ റെസ്റ്റ്ഹൗസ് കെട്ടിടം 5 കോടി

മഞ്ചേരി നഴ്സിങ് കോളേജ് ബിൽഡിങ് , 20 കോടി
മൂഴിക്കൽ തോട് റെഗുലേറ്റർ, 15 കോടി
നന്നമ്മുക്ക് ഹെൽത്ത് സെന്റർ
ചീക്കോട്, വാഴയൂർ, വാഴക്കോട് കോസ്റ്റൽ വേ, ചാലിയാർ തീരം, 20 കോടി .
ചെരണി – പന്നി പാറ റോഡ് , 2 കോടി
മംഗലം പഞ്ചായത്ത് ഫിഷറീസ് എഫ് എച്ച് എസ് ബിൽഡിങ്, 3 കോടി .
തേഞ്ഞിപ്പാലം എഫ് എച്ച് സി , അടിസ്ഥാന സൗകര്യ വികസനം
ഒടയിക്കൽ റെഗുലേറ്റർ കം ബ്രിഡ്ജ് അപ്രോച്ച് റോഡ് റെനോവേഷൻ, 7 കോടി

തിരൂരങ്ങാടി ടി എച്ച് , സി ടി സ്കാൻ, ബ്ലഡ് ബാങ്ക്, ട്രോമ കെയർ വികസനം, 5 കോടി
ഒതായി – ആര്യൻതൊടിക പാലം – 23 കോടി
തിരൂരങ്ങാടി പോലീസ് കോംപ്ലക്സ് , 30 കോടി
വണ്ടൂർ PWD കോംപ്ലക്സ് , 1.5 കോടി
ചമ്രവട്ടം – തിരൂർ റോഡ്, 10 കോടി
കോഹിനൂർ PWD റെസ്റ്റ് ഹൗസ്, അമിനിറ്റി സെന്റർ ,8 കോടി
മുന്നിയൂർ, തേഞ്ഞിപ്പാലം, വള്ളിക്കുന്ന്, ചേലേമ്പ്ര, പുഴയോര ടൂറിസം പദ്ധതി , 10 കോടി

023-24 ബജറ്റിൽ തവനൂർ മണ്ഡലത്തിന് 163 കോടിയുടെ പദ്ധതികൾ
1) കർമ്മ റോഡ് നരിപ്പറമ്പ് മുതൽ തിരുനാവായ-തവനൂർ പാലം വരെ ദീർഘിപ്പിക്കൽ (30 കോടി)
2) എടപ്പാൾ മിനി സിവിൽ സ്റ്റേഷൻ കെട്ടിടനിർമാണം രണ്ടാംഘട്ടം (10 കോടി)
ആദ്യഘട്ട പ്രവൃത്തിക്ക് 8 കോടി അനുവദിച്ചിരുന്നു. അതിൻ്റെ എസ്റ്റിമേറ്റ് എടുത്തപ്പോഴാണ് സംഖ്യ തികയില്ലെന്നും എല്ലാ സർക്കാർ ഓഫീസുകളും ഒരു കുടക്കീഴിൽ കൊണ്ടുവരാൻ പത്ത് കോടി കൂടി അധികം വേണമെന്നും ബന്ധപ്പെട്ടവർ പറഞ്ഞത്. അതനുസരിച്ചാണ് 10 കോടി കൂടി അനുവദിച്ചത്.
3) പട്ടയിൽ കടവ് പാലം നിർമ്മാണം, മംഗലം (25 കോടി)
4) പുറത്തൂർ പടിഞ്ഞാറെക്കരയിൽ ഫിഷ് ലാൻഡിങ് സെൻറർ നിർമ്മാണം (10 കോടി)
5) മംഗലം പഞ്ചായത്ത് ഫിഷറീസ് ആശുപത്രി കെട്ടിടം (3 കോടി)
6) ചമ്രവട്ടം തിരൂർ റോഡ് നവീകരണം (10 കോടി)
7) തവനൂർ കടവ് റോഡ് നവീകരണം
(3 കോടി)
8 ) പൂക്കരത്തറ ഒളമ്പക്കടവ് റോഡ് നവീകരണം (5 കോടി)
9 ) തൃപ്പങ്ങോട് മിനി സ്റ്റേഡിയം നിർമ്മാണം. ഭൂമി ലഭ്യമാക്കുന്ന മുറക്ക് (5 കോടി)
10) എടപ്പാൾ കാഞ്ഞിരമുക്ക് നടുവട്ടം റോഡ് BM&BC നവീകരണം (8 കോടി)
11) പുറത്തൂർ മുരുക്കുമാട് ദ്വീപ് സംരക്ഷണവും സൗന്ദര്യ വൽക്കരണവും (3 കോടി)
12) ഗവൺമെൻറ് കോളേജ്, തവനൂർ, ഹോസ്റ്റൽ ഉൾപ്പടെ കെട്ടിടനിർമാണം രണ്ടാംഘട്ടം (10 കോടി)
13 ) തവനൂർ- തൃക്കണ്ണാപുരം- കടകശ്ശേരി പമ്പ് ഹൗസ് കനാൽ നവീകരണം (10 കോടി)
14) പുറത്തൂർ പുത്തൻവീട്ടിൽ തോട് VCB നിർമ്മാണം (8 കോടി)
15) പുറത്തൂർ സി എച്ച് സി സ്റ്റാഫ് ക്വാർട്ടേഴ്സ് പുനരുദ്ധാരണം (3 കോടി)
16) ജി.യു.പി.എസ് പടിഞ്ഞാറെക്കര കെട്ടിടനിർമ്മാണം (3 കോടി)
17) തൃപ്രങ്ങോട് ബഡ്സ് സ്കൂൾ കെട്ടിട നിർമ്മാണം (3 കോടി)
18) തിരൂർ-ചമ്രവട്ടം റോഡ്, ആലത്തിയൂർ- പള്ളിക്കടവ് റോഡ്, കൊടക്കൽ ആലത്തിയൂർ റോഡ്, മാങ്ങാട്ടിരി-പൂക്കൈത
പുല്ലൂണി റോഡ് എന്നിവയോട് അനുബന്ധിച്ച്‌ കൾട്ടറുകളും ഡ്രെയിനേജും നിർമ്മിക്കൽ (5 കോടി)
19) ആലിങ്ങൽ മംഗലം കൂട്ടായിക്കടവ് റോഡ് നവീകരണം (3 കോടി)
20) ബീരാഞ്ചിറ കാരത്തൂർ റോഡ് നവീകരണം (3 കോടി)
21) പാലക്കാട് പൊന്നാനി റോഡിൽ എടപ്പാൾ മുതൽ നീലിയാട് വരെ നവീകരണം (3 കോടി)
മുൻ ബഡ്ജറ്റുകളിൽ വന്ന പ്രവൃത്തികളുടെ നിലവിലെ സററാറ്റസ് താഴെ പറയും പ്രകാരമാണ്.
1) തിരുനാവായ-തവനൂർ പാലത്തിൻ്റെ നിർമ്മാണവുമായി (52.24 കോടി) ബന്ധപ്പെട്ട സാങ്കേതികത്വം നീക്കി. ടെൻഡർ ചെയ്ത് പ്രവൃത്തി എടുത്ത ഊരാളുങ്ങൽ സൊസൈറ്റിക്ക് വർക്ക് ഓർഡർ കൊടുക്കാൻ ഇന്നലെ ഉന്നത ഉദ്യോഗസ്ഥ തലത്തിൽ തീരുമാനമായി.
2) 50% പ്രവൃത്തി കഴിഞ്ഞ് സാങ്കേതിക കുരുക്കിൽ നിലച്ച ഒളമ്പക്കടവ് പാലത്തിൻ്റെ (32 കോടി) രണ്ടാംഘട്ട പ്രവൃത്തിയുടെ ടെൻഡർ നടപടികൾ പുരോഗമിക്കുന്നു.
3) 40% പ്രവൃത്തി കഴിഞ്ഞ ചമ്രവട്ടം പാലത്തിൻ്റെ ചോർച്ച നികത്തുന്ന പ്രവൃത്തിക്ക് (37 കോടി) ഉണ്ടായിട്ടുള്ള തടസ്സം നീക്കാൻ അടുത്ത ബുധനാഴ്ച ജലസേചന മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ MLA മുൻകയ്യെടുത്ത് ഉയർന്ന ഉദ്യോഗസ്ഥ തല യോഗം തീരുമാനിച്ചിട്ടുണ്ട്.
4) പ്രവൃത്തി ആരംഭിച്ച കൂട്ടായി റെഗുലേറ്ററിൻ്റെ പ്രവൃത്തി (9 കോടി) മുന്നോട്ട് കൊണ്ടു പോകാൻ കഴിഞ്ഞ ദിവസം മന്ത്രിതല തീരുമാനം എടുത്തിരുന്നു.
5) പണിയാരംഭിച്ച പുറത്തൂർ നായർ തോട് പാലം (47 കോടി) പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുന്നു.
6) ആശാൻപടി-പടിഞ്ഞാറേക്കര തീരദേശ റോഡിൻ്റെ പണി (57.2 കോടി) പുരോഗമിക്കുന്നു.
7) തൃപ്രങ്ങോട്-പുറത്തൂർ-മംഗലം പഞ്ചായത്തുകളിലെ ജലജീവൻ മിഷൻ്റെ കുടിവെള്ള പദ്ധതിയുടെ (150 കോടി) പ്രവൃത്തി ടെൻഡർ ചെയ്തു. മാർച്ച് അവസാനത്തോടെ പണി തുടങ്ങും.
😎 25% പണി പൂർത്തിയായ തവനൂർ-കാലടി-എടപ്പാൾ-വട്ടംകുളം പഞ്ചായത്തുകൾക്കായുള്ള ജലജീവൻ കുടിവെള്ള പദ്ധതിയുടെ (219.43 കോടി) പ്രവൃത്തി വേഗത്തിൽ പുരോഗമിക്കുന്നു.
9) 18 കോടി ചെലവിട്ട് നിർമ്മിച്ച തവനൂർ മിനി പമ്പയിലെ തൊഴിൽ പരിശീലന കേന്ദ്രം മാർച്ച് അവസാനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി നാടിന് സമർപ്പിക്കും.
10) സാമൂഹ്യ നീതി വകുപ്പിൻ്റെ കീഴിലെ തവനൂരിലെ വൃദ്ധസദനമുൾകൊള്ളുന്ന നവീകരിച്ച കോംപ്ലക്സിൻ്റെ (2 കോടി) ഉൽഘാടനം മാർച്ച് അവസാനത്തിൽ സാമൂഹ്യ നീതി വകുപ്പ് മന്ത്രി നിർവ്വഹിക്കും.
11) മണ്ഡലത്തിലെ 95% PWD റോഡുകളും റബറൈസ് ചെയ്തു. ശേഷിക്കുന്ന കുറ്റിപ്പാല-ഉണ്ണി നമ്പൂതിരി റോഡിൻ്റെ തടസ്സങ്ങൾ നീക്കി. പ്രവൃത്തി പുരോഗമിക്കുന്നു.

താനൂരിലെ മുഴുവൻ സർക്കാർ ഓഫീസുകളും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനുള്ള ഓഫീസ് സമുച്ചയത്തിന് 15 കോടി രൂപ അനുവദിച്ചു. ട്രഷറി ഉൾപ്പെടെയുള്ള ഓഫീസുകൾ ഇവിടെ പ്രവർത്തിക്കും. താനൂര്‍ ഡി വൈ എസ് പി ഓഫീസ്, നേരത്തെ 2 കോടി അനുവദിച്ച ഫയര്‍ സ്റ്റേഷന്‍ എന്നിവയ്ക്കും ഇവിടെ സ്ഥലം കണ്ടെത്തും. കെട്ടിട നിര്‍മ്മാണത്തിനും സ്ഥലമേറ്റെടുക്കാനുമാണ് തുക അനുവദിച്ചത്.
താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപത്തായുള്ള മിനി സിവില്‍സ്റ്റേഷന്‍ കെട്ടിടത്തില്‍ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കുന്നില്ല. മാത്രമല്ല, പാര്‍ക്കിങ് അടക്കമുള്ള സൗകര്യങ്ങളുടെ അപര്യാപ്തതയുണ്ട്. പാര്‍ക്കിങ് അടക്കമുള്ള സൗകര്യങ്ങളോടു കൂടിയാണ് റവന്യു സമുച്ചയം പദ്ധതി.
താനൂര്‍ കേന്ദ്രീകരിച്ച് താലൂക്ക് രൂപീകരണം, താനൂര്‍ സബ് ട്രഷറി ഓഫീസ് തുടങ്ങിയ സ്വപ്ന പദ്ധതികള്‍ക്കും ബജറ്റില്‍ അംഗീകാരമുണ്ട്. പൊന്മുണ്ടം ബൈപ്പാസ് നാലാം റീച്ച് ബിഎംബിസി ചെയ്ത് നവീകരിക്കല്‍, താനൂര്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, താനൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ കിടത്തി ചികിത്സാകേന്ദ്രം പുതിയ കെട്ടിടം, താനൂര്‍ മൃഗാശുപത്രി കെട്ടിടം, അത്താണിക്കല്‍ തെയ്യാല റോഡില്‍ തോട്ടുങ്കല്‍ ഭാഗം ഉയര്‍ത്തലും, വൈലത്തൂര്‍-കോഴിച്ചെന റോഡില്‍ വൈലത്തൂര്‍ ഭാഗം ഉയര്‍ത്തല്‍ എന്നിവയ്ക്കും ടോക്കണ്‍ അനുവദിച്ചിട്ടുണ്ട്.
എടക്കടപ്പുറം ജിഎല്‍പി സ്‌കൂള്‍, താനൂര്‍ടൗണ്‍ ജിഎംയുപി സ്‌കൂള്‍, പുതിയ കടപ്പുറം നോര്‍ത്ത് ജിഎംഎല്‍പി സ്‌കൂള്‍, പൊന്മുണ്ടം സൗത്ത് ജിഎംഎല്‍പി സ്‌കൂള്‍, നിറമരുതൂര്‍ ജിഎംയുപി സ്‌കൂള്‍ എന്നിവിടങ്ങളില്‍ കെട്ടിടം നിര്‍മിക്കാനും ബജറ്റില്‍ ടോക്കണ്‍ അനുമതിയായി.
താനാളൂര്‍ നരസിംഹമൂര്‍ത്തി ക്ഷേത്രം ബൈപ്പാസ് റോഡ്, പുതിയകടപ്പുറം-കാരാട് പാലം എന്നിവ ഉള്‍പ്പെടെയുള്ള തീരദേശ ലിങ്ക് റോഡ് നിര്‍മ്മാണം, ഒട്ടുംപുറം അഴിമുഖം പുഴവക്ക് റോഡ് നിര്‍മ്മാണവും, പൂരപ്പുഴ വള്ളംകളിക്ക് ആവശ്യമായ അനുബന്ധ സൗകര്യങ്ങളും ഉള്‍പ്പെടെ ഒട്ടുംപുറം ടൂറിസം നവീകരണം, ഒഴൂര്‍ പഞ്ചായത്തിലെ മുടിയാറകുളം, പുത്തൂര്‍കുളം, കുമ്മാളികുളം, ചേനംകുളം എന്നീ നാല് കുളങ്ങളുടെ നവീകരണം. മത്സ്യത്തൊഴിലാളി പുനര്‍ഗേഹം പദ്ധതി ഫ്‌ളാറ്റ് നിര്‍മാണം. ബദര്‍പള്ളി -കളരിപ്പടി പാലം എന്നിവയ്ക്കും ടോക്കണ്‍ അനുവദിച്ചു.

നിലമ്പൂര്‍ നിയോജക മണ്ഡലം
———————————-
▪️ ഗവ. എല്‍.പി. സ്‌കൂള്‍ വാരിക്കല്‍, കരുളായി 1 കോടി
▪️ മൂത്തേടം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 1 കോടി
▪️ നിലമ്പൂരില്‍ പൊതുമരാമത്ത് ബില്‍ഡിംഗ് കോംപ്ലക്‌സ് 3 കോടി
▪️ ഗവ. മാനവേദന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വി.എച്ച്.എസ്.സി. വിഭാഗത്തിന് ലാബും കെട്ടിടങ്ങളും 2 കോടി
▪️ ജി.എല്‍.പി. സ്‌കൂള്‍ വീട്ടിക്കുത്ത് നിലമ്പൂര്‍ 4 കോടി
ടോക്കണ്‍ തുക വകയിരുത്തിയ പദ്ധതികൾ
———————————-
▪️ ഉപ്പട-ചെമ്പന്‍കൊല്ലി റോഡ്
▪️ ശാന്തിഗ്രാം പാലം നിര്‍മ്മാണം
▪️ പുഞ്ചക്കൊല്ലി എസ്.ടി. കോളനിയിലേക്ക് പാലം നിര്‍മ്മാണം
▪️ പോത്തകല്‍ പി.എച്ച്.സി. സെന്റര്‍ കെട്ടിട നിര്‍മ്മാണം
▪️ നിലമ്പൂരില്‍ കോടതി സമുച്ചയം
▪️ നരിവാലമുണ്ട പൂവത്തിക്കടവ് പാലം നിര്‍മ്മാണം
▪️ പൂക്കോട്ടുമണ്ണ ലിഫ്റ്റ് ഇറിഗേഷന്‍
ഫേസ് 2
▪️ ഇരുട്ടുകുത്തി പാലം
▪️ നിലമ്പൂര്‍ തൃക്കൈക്കുത്ത് റോഡ്
▪️ വഴിക്കടവ് രണ്ടാംപാടം പാലം നിര്‍മ്മാണം

Sharing is caring!