മലപ്പുറത്തിന് അവഗണന; മുഖ്യമന്ത്രി പഠിച്ച കോളേജിന് മാത്രം ബജറ്റിൽ 30 കോടി; മലപ്പുറത്തിന് പുതിയ പദ്ധതികൾ ഇല്ല

മലപ്പുറം: സംസ്ഥാന ബജറ്റിൽ മലപ്പുറത്തിന് അവഗണന. വിവിധ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും മലപ്പുറം ജില്ലയ്ക്ക് കാര്യമായ പദ്ധതികൾ ഒന്നും തന്നെ ലഭിച്ചില്ല. രണ്ടാം പിണറായി സർക്കാരിന്റെ തുടർച്ചയായ രണ്ടാം സമ്പൂർണ ബജറ്റിലും പരിഗണന ലഭിക്കാത്തതിൽ നിരാശയിലാണ് മലപ്പുറം. അതിനിടെ മുഖ്യമന്ത്രിയുടെ മണ്ഡലത്തിനും, ജില്ലയ്ക്കും ഒട്ടേറെ പദ്ധതികൾ ലഭിക്കുകയും ചെയ്തു.
കൊണ്ടോട്ടിയിലെ മഹാകവി മോയിൻകുട്ടി സ്മാരകത്തിന് അനുവദിച്ച 15 ലക്ഷം രൂപ മാത്രമാണ് മലപ്പുറത്തിന് എടുത്ത് പറയത്തക്ക നേട്ടമായി ഉള്ളത്. സംസ്ഥാനം ഒട്ടാകെ പ്രഖ്യാപിച്ച പദ്ധതികളായ കരിയർ ഗൈഡൻസ്, ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ എന്നിവയിൽ മലപ്പുറത്തിനും പരിഗണന ലഭിക്കും. സംസ്ഥാനത്ത് മെഡിക്കൽ കോളേജിനോടും, താലൂക്ക്, ജനറൽ ആശുപത്രികളോടും അനുബന്ധമായി നേഴ്സിങ് കോളേജ് പ്രഖ്യാപിച്ചെങ്കിലും മഞ്ചേരി മെഡിക്കൽ കോളേജ് ഉൾപ്പെടുത്തിയിട്ടില്ല. ആദ്യഘട്ടത്തിൽ നടപ്പാക്കുന്ന താലൂക്ക്, ജനറൽ ആശുപത്രികളിൽ മലപ്പുറത്തിന് പങ്കാളിത്തമുണ്ടോയെന്ന് ഉറപ്പായിട്ടില്ല. മെഡിക്കൽ കോളേജുകളുടെ വികസനത്തിന് പ്രഖ്യാപിച്ച തുകയിൽ നിന്നും മഞ്ചേരിക്ക് എന്തെങ്കിലും ലഭിക്കും.
അബുദാബി-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പസ്ര് എഞ്ചിനിൽ തീ, വിമാനം തിരിച്ചിറക്കി
കെ എസ് ആർ ടി സി വർക്ക്ഷോപ്പ് നവീകരണത്തിന് അനുവദിച്ച തുകയിൽ എടപ്പാളിലെ കണ്ടനകം വർക് ഷോപ്പിന് ഉചിതമായ പങ്ക് ലഭിക്കും. കൂടാതെ തുറമുഖങ്ങളിലെ ഷിപ്പിങ് ഷിപ്പിങ് അടിസ്ഥാന സൗകര്യ വികസനത്തിന് അനുവദിച്ച തുകയിലെ ഒരു വിഹിതം പൊന്നാനിക്ക് ലഭ്യമാകും. വിവിധ സയൻസ്-സാങ്കേതിക സ്ഥാപനങ്ങൾക്ക് ലഭ്യമാക്കുന്ന തുകയുടെ ഒരു വിഹിതം പരപ്പനങ്ങാടി റീജണൽ സയൻസ് സെന്ററിന് ലഭിക്കും.
വന്യജീവി ആക്രണത്തിൽ നിന്നും സംരക്ഷണത്തിനായി സംസ്ഥാന തലത്തിൽ അനുവദിച്ച തുകയിൽ കഴിഞ്ഞ വർഷത്തേക്കാളും ഇരട്ടി വർധന ഉണ്ടെങ്കിലും കരുളായി അടക്കം വന്യമൃഗ ശല്യം രൂക്ഷമായ നിലമ്പൂർ മേഖല ആവശ്യപ്പെടുന്ന പദ്ധതികൾക്കായി തുക തികയില്ല. മത്സ്യബന്ധന മേഖലയിൽ അനുവദിച്ച വിവിധ ക്ഷേമ പദ്ധതികളും, വികസന പദ്ധതികളും ജില്ലയുടെ തീരമേഖലയ്ക്ക് ഉപകാരമാകും. വിവിധ പ്രവാസി വികസന പദ്ധതികളിലൂടെ മലപ്പുറത്തെ പ്രവാസികൾക്ക് എന്ത് ലഭിക്കുമെന്നതും അറിയേണ്ടതുണ്ട്. അതോടൊപ്പം വിമാന ടിക്കറ്റ് ചാർജ് കുറയ്ക്കുന്നതിനുള്ള നടപടികളും ഗുണം കണ്ടാൽ ജില്ലയിലെ പ്രവാസികൾക്ക് അത് ഗുണകരമാകും.
സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായപ്പോൾ പൂർത്തിയാകുന്നത് ഭാര്യയുടെ സമാനതകളില്ലാത്ത നിയമ പോരാട്ടം
കണ്ണൂർ ജില്ലയിലെ തലശ്ശേരി ജനറൽ ആശുപത്രി വികസനം, മുഖ്യമന്ത്രി പഠിച്ച ബ്രണ്ണൻ കോളേജിൽ പുതിയ കെട്ടിടം നിർമിക്കാനുള്ള തുക എന്നിങ്ങനെ വിവിധ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
RECENT NEWS

മുപ്പത് ഇന കര്‍മ പദ്ധതികളുമായി റമദാനെ സ്വീകരിക്കാനൊരുങ്ങി മഅദിന്‍ അക്കാദമി
മലപ്പുറം: വിശുദ്ധ റമസാനില്‍ വ്യത്യസ്തങ്ങളായ കര്‍മ പദ്ധതികളുമായി മഅദിന്‍ അക്കാദമിയുടെ റമസാന്‍ ക്യാമ്പയിന്. വിവിധ മേഖലകള്‍ സ്പര്‍ശിച്ചുള്ള മുപ്പതിന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. റമളാന്‍ 27-ാം രാവില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തോടെ [...]