ബൈബിൾ കത്തിച്ചതിനെ ശക്തമായ ഭാഷയിൽ അപലപിച്ച് സാദിഖലി ശിഹാബ് തങ്ങൾ
മലപ്പുറം: ബൈബിൾ കത്തിച്ചത് അപലപിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. കാസർഗോഡ് ജില്ലിയിലെ എരിഞ്ഞിപ്പുഴ മുസ്തഫ എന്ന് സ്വയം വെളിപ്പെടുത്തിയ വ്യക്തിയാണ് ബൈബിൾ കത്തിച്ചത്.
ബൈബിൾ കത്തിച്ചതും, വിശ്വാസ സമൂഹത്തിന് കടുത്ത വേദനയുണ്ടാകുന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് അപലപനീയമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഇത്തരം വിദ്വേഷ പ്രവർത്തനം ചെയ്യുന്നവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണം. മത ഗ്രന്ഥങ്ങൾ വിശിഷ്ടമാണ്. മതഗ്രന്ഥങ്ങളും മതചിഹ്നങ്ങളും അവഹേളനത്തിന് വിധേയമാക്കപ്പെടരുത്. സമൂഹത്തില്‍ മതസൗഹാര്‍ദ്ദത്തിനും സമാധാനപരമായ സഹവര്‍ത്തിത്വത്തിനും കോട്ടം വരുത്തന്ന തരത്തിലുള്ള പ്രവർത്തനം ആരുടെ ഭാഗത്ത് നിന്നുണ്ടായാലും ഒന്നിച്ച് ചെറുത്ത് തോൽപിക്കണം. മത ഗ്രന്ഥങ്ങളെ അവഹേളിക്കുന്നതും നശിപ്പിക്കുന്നതും ഇസ്ലാമിക വിശ്വാസ പ്രമാണങ്ങൾക്ക് വിരുദ്ധമാണ് എന്നും സയ്യദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
മലപ്പുറത്തിന് അവഗണന; മുഖ്യമന്ത്രി പഠിച്ച കോളേജിന് മാത്രം ബജറ്റിൽ 30 കോടി; മലപ്പുറത്തിന് പുതിയ പദ്ധതികൾ ഇല്ല
സ്വിറ്റ്സര്‍ലന്‍ഡില്‍ ഖുറാന്‍ കത്തിച്ചതിനോടുള്ള പ്രതികാരമെന്ന് പറഞ്ഞ് പ്രതി മുസ്തഫ ബൈബിള്‍ കത്തിച്ചത്. ബൈബിളിന്റെ പേജുകള്‍ മറിച്ച് അതിന് പുറത്തേക്ക് വെളിച്ചെണ്ണ ഒഴിച്ച ശേഷം ലൈറ്റര്‍ ഉപയോഗിച്ച് കത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനാല്‍ ഗ്യാസ് സ്റ്റൗവ് കത്തിച്ച ശേഷം അതിന്മുകളില്‍ ബൈബിളിന്റെ പേജുകള്‍ കമഴ്ത്തി വച്ച് കത്തിക്കുകയായിരുന്നു. നേരത്തെ ര്‍ക്കാര്‍ ആശുപത്രിയില്‍ സ്ഥാപിച്ചിരുന്ന പുല്‍ക്കൂട് തകര്‍ത്ത കേസിലെ പ്രതിതന്നെയാണ് ഇപ്പോള്‍ ബൈബിള്‍ കത്തിച്ചിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.
RECENT NEWS
സമസ്തയിലെ തർക്ക പരിഹാരത്ത് ആയുസ് ഒരുദിനം; അതൃപ്തി അറിയിച്ച് ലീഗ് നേതൃത്വം
മലപ്പുറം: സമസ്തയിലെ പ്രശ്നങ്ങൾക്ക് അറുതിയാകുന്നുവെന്ന സൂചനകൾക്ക് ആയുസ് ഒരു ദിവസം മാത്രം. സമസ്തയിലെ ഒരു വിഭാഗവും മുസ്ലിം ലീഗുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചർച്ചയിലെ ധാരണ ലംഘിച്ചതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. [...]