കുറ്റസമ്മതം നടത്തി സർക്കാർ; പോപ്പുലർ ഫ്രണ്ട് ജപ്തിയുമായി ബന്ധപ്പെട്ട് അനധികൃതമായി സ്വത്ത് കണ്ട്കെട്ടിയ നടപടി തിരുത്തും

കുറ്റസമ്മതം നടത്തി സർക്കാർ; പോപ്പുലർ ഫ്രണ്ട് ജപ്തിയുമായി ബന്ധപ്പെട്ട് അനധികൃതമായി സ്വത്ത് കണ്ട്കെട്ടിയ നടപടി തിരുത്തും

കൊച്ചി: പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്വത്ത് ജപ്തി ചെയ്യുന്നതിനിടയിൽ സംഭവിച്ച പിഴവുകൾക്ക് പരിഹാരം നിർദേശിച്ച് ഹൈക്കോടതി. സ്വത്ത് കണ്ടു കെട്ടുന്നതുമായി ബന്ധപ്പെട്ട് പിഴവ് സംഭവിച്ചതായി സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു. പരാതികൾ പരിഹരിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാറിന് ഹൈകോടതി നിർദേശം നൽകി.
സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായപ്പോൾ പൂർത്തിയാകുന്നത് ഭാര്യയുടെ സമാനതകളില്ലാത്ത നിയമ പോരാട്ടം
കോടതിയിൽ ആഭ്യന്തര സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് തെറ്റു സംഭവിച്ചതായി സർക്കാർ ചൂണ്ടികാണിച്ചത്. ഒരാഴ്ച്ചക്കിടെ തിരക്കിട്ട് ജപ്തി നടപടികൾ കൈക്കൊള്ളേണ്ടി വന്നതിനാൽ പേരുകൾ മാറി പോയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്തവരുടെ സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്. തെറ്റ് ശ്രദ്ധയിൽ പെട്ടതോടെ തിരുത്താനുള്ള നടപടികൾ ആരംഭിച്ചതായി സർക്കാർ കോടതിയെ അറിയിച്ചു.
പി വി അൻവറിന് തിരിച്ചടി; തടയണകൾ പൊളിക്കണമെന്ന് ഹൈക്കോടതിയുടെ കർശന നിർദേശം
പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്ത 18 പേരുടെ സ്വത്ത് കണ്ട്കെട്ടിയതായാണ് സർക്കാർ കോടതിയെ അറിയിച്ചത്. ഇവർക്കെതിരെയുള്ള നടപടി അവസാനിപ്പിച്ചെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

Sharing is caring!