പി വി അൻവറിന് തിരിച്ചടി; തടയണകൾ പൊളിക്കണമെന്ന് ഹൈക്കോടതിയുടെ കർശന നിർദേശം

പി വി അൻവറിന് തിരിച്ചടി; തടയണകൾ പൊളിക്കണമെന്ന് ഹൈക്കോടതിയുടെ കർശന നിർദേശം

നിലമ്പൂർ: പി വി അൻവർ എം എൽ എയുടെ ഉടമസ്ഥതയിലുള്ള പി വി നേച്വർ റിസോർട്ടിൽ അനധികൃതമായി നിർമിച്ച നാല് തടയണകൾ പൊളിച്ചു നീക്കാൻ ഹൈക്കോടതി ഉത്തരവ്. സിം​ഗിൾ വെഞ്ച് വിധിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലും വിധി എതിരായതോടെ ഒരു മാസത്തിനകം തടയണകൾ പൊളിച്ചു നീക്കണം. റിസോർട്ട് ഉടമകൾ പൊളിച്ചില്ലെങ്കിൽ കൂടരഞ്ഞി പഞ്ചായത്ത് തടയണകൾ പൊളിച്ചു നീക്കി ചെലവായ പണം അവരിൽ നിന്നും കൈപ്പറ്റണമെന്നും ഉത്തരവിൽ പറയുന്നു.
സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായപ്പോൾ പൂർത്തിയാകുന്നത് ഭാര്യയുടെ സമാനതകളില്ലാത്ത നിയമ പോരാട്ടം
സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുത്തുന്ന രീതിയിലായിരുന്നു തടയണകൾ നിർമിച്ചത്. ഇക്കാര്യം ചോദ്യം ചെയ്ത് പലരും നിയമ നടപടികളിലേക്ക് നീങ്ങിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കലക്ടർ തടയണകൾ പൊളിക്കാൻ ഉത്തരവിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് റിസോർട്ട് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്.
തേങ്ങ തലയില്‍ വീണ് മലപ്പുറത്ത് യുവതി മരിച്ചു
പരിസ്ഥിതിയെയും ആവാസ വ്യവസ്ഥയെയും സംരക്ഷിക്കാനുള്ള ലക്ഷ്യത്തിന്‍റെ ഭാഗമാണ് കലക്ടറുടെ ഉത്തരവെന്ന് കോടതി വിലയിരുത്തി. കലക്ടറുടെ ഉത്തരവ് നടപ്പാക്കാത്തതിനെ ചോദ്യം ചെയ്ത് കേരള നദീസംരക്ഷണ സമിതി ജനറൽ സെക്രട്ടറി ടി.വി. രാജനും കോടതിയെ സമീപിച്ചിരുന്നു.

Sharing is caring!