തേങ്ങ തലയില്‍ വീണ് മലപ്പുറത്ത് യുവതി മരിച്ചു

തേങ്ങ തലയില്‍ വീണ് മലപ്പുറത്ത് യുവതി മരിച്ചു

മലപ്പുറം: മലപ്പുറം പതുപൊന്നാനിയില്‍ തേങ്ങ തലയില്‍ വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.പുതുപൊന്നാനി ഹൈദ്രോസ് പള്ളിക്ക് സമീപം താമസിക്കുന്ന പുതുപറമ്പില്‍ മൊയ്തീന്‍ ഷായുടെ ഭാര്യ 25വയസ്സുകാരി ലൈലയാണ് മരണത്തിന് കീഴടങ്ങിയത്. രണ്ട് ദിവസം മുന്‍പാണ് അപകടം നടന്നത്.ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
മകന്‍ മൂന്ന് വയസുകാരനായ മുഹമ്മദ് ഗസാലി
അതേ സമയം കഴിഞ്ഞ ഡിസംബറില്‍ തേങ്ങ തലയില്‍വീണ് 49വയസ്സുകാരനായ കോഴിക്കോട് അത്തോളി കൊങ്ങന്നൂര്‍ പുനത്തില്‍ പുറായില്‍ മുനീര്‍ മരിച്ചിരുന്നു. സൗദി അറേബ്യയിലെ ഹായില്‍ പ്രവിശ്യയില്‍ ജോലി ചെയ്യുന്ന മുനീര്‍ നാട്ടില്‍ ലീവിന് വന്ന് തിരിച്ചു പോകാനിരിക്കെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചിരുന്നത്. അസുഖ ബാധിതനായി കിടപ്പിലായിരുന്ന ഉപ്പയെ പരിചരിക്കുന്നതിനായി കഴിഞ്ഞ ദിവസം വൈകീട്ട് വീട്ടിലേക്ക് ബൈക്കില്‍ വരുമ്പോഴാണ് വഴിയരികിലെ തെങ്ങില്‍നിന്ന്&ിയുെ;തേങ്ങ തലയില്‍ വീണ് ഗുരുതരമായി പരിക്കേറ്റത്. ചികിത്സക്കിടെ ആശുപത്രിയില്‍ വച്ച് മരിക്കുകയായിരുന്നു. അത്തോളിയന്‍സ് ഇന്‍ കെഎസ്എയുടെയും കെഎംസിസിയുടെയും പ്രവര്‍ത്തകനായിരുന്നു.
പാത്രം കഴുകുന്നതിനിടെ തലയില്‍ തേങ്ങ വീണ് 2022 ജുലൈയില്‍ മറ്റൊരു യുവതിയും മരിച്ചിരുന്നു. ഒറ്റപ്പാലം മീറ്റ്ന സ്വദേശി രശ്മി(31)യാണ് മരിച്ചത്. വീട്ടുമുറ്റത്ത് പാത്രം കഴുകുന്നതിനിടെയായിരുന്നു അപകടം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Sharing is caring!