സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായപ്പോൾ പൂർത്തിയാകുന്നത് ഭാര്യയുടെ സമാനതകളില്ലാത്ത നിയമ പോരാട്ടം

സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായപ്പോൾ പൂർത്തിയാകുന്നത് ഭാര്യയുടെ സമാനതകളില്ലാത്ത നിയമ പോരാട്ടം

മലപ്പുറം: മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനാകുമ്പോൾ പൂർത്തിയാകുന്നത് അദ്ദേഹത്തിന്റെ ഭാര്യ റൈഹാന കാപ്പൻ നടത്തിയ സമാനതകളില്ലാത്ത പോരാട്ടം. ഈ മലപ്പുറം സ്വദേശിനി കാപ്പന്റെ മോചനത്തിനായി മുട്ടാത്ത വാതിലുകൾ ഇല്ലായിരുന്നു. അസാമാന്യ കരുത്തോടെ അവർ നടത്തിയ പോരാട്ടമാണ് ഒടുവിൽ കാപ്പന്റെ ജയിൽ മോചനത്തിന് വഴി വെച്ചത്.

ജയിലിലായതിനു ശേഷം കാപ്പന്റെ ശബ്ദമായിരുന്നു റൈഹാന. മാധ്യമങ്ങളിലൂടെയും, രാഷ്ട്രീയ ഇടങ്ങളിലും അവർ ഭർത്താവിന്റെ മോചനത്തിനായി ശബ്ദമുയർത്തി. ഭരണകൂട ഭീങ്കരതയുടെ ഇരയായി അവരുടെ ഭർത്താവിന്റെ ജയിൽവാസം ഉയർത്തി കാട്ടാൻ റൈഹാന കാപ്പനായി. രാഷ്ട്രീയ പ്രസ്ഥാനങ്ങളും, യുവജന സംഘടനകളും, നിയമസംഘടനകളും, മാധ്യമ പ്രവർത്തകരും അവർക്ക് പിന്നിൽ ഉറച്ചു നിന്നു. കാപ്പൻ ലഖ്നൗ ജയിലിൽ നേരിടുന്ന ഓരോ മനുഷ്യാവകാശ ലംഘനങ്ങളും അവർ ലോകത്തോട് വിളിച്ചു പറഞ്ഞു. അന്തർ ദേശീയ, ദേശീയ മാധ്യമങ്ങൾ വരെ അവർക്കായി സമയം കണ്ടെത്തി.

കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഐഫോണ്‍ 14ഉം മൂന്നര ലക്ഷവും ചോദിച്ച മലപ്പുറം ക്രൈംബ്രാഞ്ച് എസ്ഐ വിജിലന്‍സ് പൂട്ടിയത് തക്കം പാര്‍ത്തിരുന്ന്

സിദ്ദീഖ് കാപ്പന്റെ ജയിൽ മോചനം സാധ്യമായതിൽ സന്തോഷമുണ്ടെന്ന് അവർ മാധ്യങ്ങളോട് പ്രതികരിച്ചു. അദ്ദേഹം ഡൽഹിയിൽ മാധ്യമ പ്രവർത്തനം തുടരുന്നതിൽ ആശങ്കയുണ്ടെന്നും അവർ പറഞ്ഞു. എങ്കിലും ഭർത്താവിന്റെ ഇഷ്ടത്തിനൊപ്പം താൻ ഉണ്ടാകുമെന്നും റൈഹാന വ്യക്തമാക്കി.

ഹാഥ്‌റസിലെ ബലാത്സംഗക്കൊലപാതകം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ മഥുര ടോൾപ്ലാസയിൽ വെച്ചാണ് സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്യുന്നത്. യു എ പി എ അടക്കമുള്ള വകുപ്പുകളിൽ അറസ്റ്റിലായ അദ്ദേഹം നീണ്ട 27 മാസത്തെ ജയിൽ വാസത്തിന് ശേഷമാണ് മോചിതനാകുന്നത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കൊപ്പം യാത്ര ചെയ്ത സിദ്ദിഖ് കാപ്പന്‍ കലാപത്തിന് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തർ പ്രദേശ് പോലീസ് യു എ പി എ ചുമത്തിയത്. ഇ ഡി കേസിലും, യു എ പി എ കേസിലും വിവിധ കോടതികൾ ജാമ്യം അനുവദിച്ച് മാസങ്ങൾക്ക് ശേഷമാണ് സിദ്ദിഖ് കാപ്പൻ പുറത്തിറങ്ങുന്നത്

Sharing is caring!