താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി, 19 പേരെ തിരിച്ചറിഞ്ഞു, മരിച്ചവരിൽ പലരും കുടുംബാംഗങ്ങൾ
താനൂർ: താനൂർ ബോട്ടപകടത്തില്‍ മരണപ്പെട്ടവരുടെ സംഖ്യ 21 ആയി ഉയര്‍ന്നു. ഇതിൽ ഒരു കുടുംബത്തിലെ 13 പേരും ഉൾപ്പെടുന്നതായി റിപ്പോർട്ടുണ്ട്. ഒരു പോലീസുകാരനും മരണപ്പെട്ടവരിലുണ്ട്. മരിച്ച പലരും ഒരേ കുടുംബങ്ങളിൽ നിന്നുള്ളവരാണ്.
മരിച്ച 19 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. പത്ത് പേരാണ് ചികിൽസയിലുള്ളത്. ഹസ്ന (18 ), ഷംന കെ (16), സഫ്ല ഷെറിൻ (13 ), സഫ്ല ഷെറിൻ (8) എന്നിവരാണ് മരിച്ചത്. സിദ്ദിഖിന്റെ മക്കളായ ഫാത്തിമ മിൻഹ, ഫൈസാൻ (3) എന്നിവരും, കാട്ടിൽ പീടിയാക്കൽ സിദ്ദിഖ് (35), ജലസിയ ജാബിർ കുന്നുമ്മൽ, ആവായിൽ ബീച്ച് (40), അഫ്ലാഹ്, പട്ടിക്കാട് (7) അൻഷിദ്, പട്ടിക്കാട്, റസീന കുന്നുമ്മൽ, ആവായിൽ ബീച്ച്, സീനിയർ സിവിൽ പോലീസ് ഓഫിസർ സബറുദ്ദീൻ, ഹാദി ഫാത്തിമ, ഷഹറ, നൈറ, റുഷ്ദ, അദില ഷെറി, ആയിഷാബി, അർഷാൻ എന്നിവരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. രണ്ടു പേരുടെ മൃതശരീരം തിരിച്ചറിയാനുണ്ട്.
അപകടമുണ്ടായത് ബോട്ട് തലകീഴായി മറിഞ്ഞ്, മുന്നറിയിപ്പ് വകവെച്ചില്ല
രാത്രി ഏഴുമണിയോടെ നടന്ന ദുരന്തത്തില്‍ മരിച്ചവരില്‍ പലരും കുട്ടികളാണ്. മുതിര്‍ന്നവരും കുടുംബാംഗങ്ങളും മരിച്ചവരില്‍പെടും. പൊലീസുകാരനും മരിച്ചവരില്‍ ഉള്‍പെടുന്നു. 10 പേരുടെ മൃതദേഹമാണ് തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ ഉള്ളത്. നാലു ആശുപത്രികളിലാണ് മറ്റ് മൃതദേഹങ്ങളുള്ളത്. ലൈസന്‍സില്ലാത്ത ബോട്ടാണിത്. 22 പേര്‍ കയറാവുന്ന ബോട്ടില്‍ ഇരട്ടിയോളം പേരാണ് കയറിയത്. സര്‍ക്കാര്‍ ഇതേക്കുറിച്ച് നിയന്ത്രണമൊന്നും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയിരുന്നില്ല.അറ്റ്‌ലാന്റികോ എന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്.
താനൂര്‍ ബോട്ടപകടത്തെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ രാത്രിയില്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചേര്‍ന്നു.
ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയും, മുഖ്യമന്ത്രിയും, പിണറായി നാളെ താനൂരില്‍
പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും പോസ്റ്റുമോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കി മൃതദേഹം വിട്ടുകൊടുക്കാനും മന്ത്രി നിര്‍ദേശം നല്‍കി. മതിയായ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ തൃശൂര്‍, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ നിന്നുമെത്തിച്ച് തിരൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ ആശുപത്രികളിലും മഞ്ചേരി മെഡിക്കല്‍ കോളേജിലും പോസ്റ്റുമോര്‍ട്ടം നടത്തും. മഞ്ചേരിയ്ക്ക് സമീപമുള്ളവരെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വച്ച് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതാണ്. രാവിലെ 6 മണിക്ക് തന്നെ പോസ്റ്റുമോര്‍ട്ടം ആരംഭിക്കാന്‍ മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി. കഴിയുമെങ്കില്‍ കുറച്ച് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ ആശുപത്രിയില്‍ കൂടി സജ്ജീകരണങ്ങളൊരുക്കി പോസ്റ്റുമോര്‍ട്ടം നടത്താനും മന്ത്രി നിര്‍ദേശം നല്‍കി.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]