താനൂരിലേത് വരുത്തി വെച്ച ദുരന്തം, ബോട്ട് സര്‍വീസ് നടത്തിയത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ

താനൂരിലേത് വരുത്തി വെച്ച ദുരന്തം, ബോട്ട് സര്‍വീസ് നടത്തിയത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ

താനൂര്‍: ഒട്ടുംപുറം തീരത്തുണ്ടായത് കരിപ്പൂര്‍ വിമാനത്താവളത്തില്‍ സംഭവിച്ച അപകടത്തിന് ശേഷം മലപ്പുറം കണ്ട വലിയ ദുരന്തം. അനുവദനീയമായതിലധികം ആളുകളെ നിറച്ചും, അനുവദിച്ച സമയത്തിന് ശേഷവും സര്‍വീസ് നടത്തിയും വിളിച്ച് വരുത്തിയ ദുരന്തമാണ് തൂവല്‍ തീരത്ത് സംഭവിച്ചത്.

ആളുകള്‍ ബോട്ടില്‍ കൂടുതലായി കയറിയപ്പോള്‍ തീരത്തു നിന്നിവര്‍ ഇക്കാര്യം ചൂണ്ടി കാണിച്ചെങ്കിലും മുഖവിലയ്‌ക്കെടുത്തില്ല. അമിത ഭാരത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ടതാകാം അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അപകടമുണ്ടായ സ്ഥലത്തെ വെളിച്ചക്കുറവും, ചെളിയും രക്ഷാപ്രവര്‍ത്തനവും ബുദ്ധിമുട്ടിലാക്കിയിരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
രക്ഷാപ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ബോട്ട് തലകീഴായി മറിഞ്ഞ നിലയിലായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ബോട്ട് ഉയര്‍ത്താനായത്.

Sharing is caring!