മതചിഹ്നങ്ങളേയും, ഉംറ തീർഥാടനത്തിനേയും മറയാക്കി കരിപ്പൂർ വഴി സ്വർണം കടത്ത് സജീവമാക്കാൻ ശ്രമം

മതചിഹ്നങ്ങളേയും, ഉംറ തീർഥാടനത്തിനേയും മറയാക്കി കരിപ്പൂർ വഴി സ്വർണം കടത്ത് സജീവമാക്കാൻ ശ്രമം

കരിപ്പൂർ: മത ചിഹ്നങ്ങളെ ദുരുപയോ​ഗം ചെയ്തും, വിശുദ്ധ മാസത്തെ മറയാക്കിയും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണ കടത്ത് സജീവമാകുന്നു. ഏഴ് കേസുകളിലായി ഉംറ തീർഥാനടത്തിന് മറവിൽ കടത്തിയ വൻ സ്വർണ കടത്താണ് എയർ കസ്റ്റംസ് ഇന്റലിജൻസും, ഡി ആർ ഐയും ചേർന്ന് തടഞ്ഞത്. പതിവിൽ നിന്നും വിപരീതമായി മത അടയാളങ്ങൾ ഉപയോ​ഗിക്കുന്നവരെയാണ് ഇത്തവണ സ്വർണം കടത്താൻ ഉപയോ​ഗിച്ചത്.

ഉംറ തീർഥാടകർക്ക് ലഭിക്കുന്ന വിശ്വാസികൾ എന്ന പരി​ഗണന കസ്റ്റംസ് പരിശോധനയിൽ ഇളവ് ലഭിക്കുന്നതിന് ഇടയാക്കുമെന്ന ധാരണയിലാണ് സ്വർണ കടത്തിന് ഉംറ തീർഥാടനത്തിന് ശേഷം മടങ്ങുന്ന വിശ്വാസികളെ ഉപയോ​ഗിക്കുന്നത്. ഇസ്ലാമിക വിദ്യാർഥികളുടെ വേഷവും, സംഘടനകളുടെ മറവും സ്വർണ കടത്തിന് മറയക്കാനും ശ്രമം നടക്കുന്നുണ്ട്. ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് ഈ വേഷത്തിൽ എത്തുന്നവരെ സ്വാഭാവികമായും സംശയിക്കില്ലെന്ന ആനുകൂല്യം മുതലെടുത്താണ് സ്വർണം കടത്താൻ ശ്രമിക്കുന്നത്.
ഉംറ തീർഥാടനത്തിന് മറവിൽ കരിപ്പൂരിൽ ശരീരത്തിലൊളിപ്പിച്ച് വൻ സ്വർണ കടത്ത്, യാത്രാ ചെലവ് കമ്മിഷനായി നൽകും, പിടിയിലായത് നാലു പേർ
ഒറ്റപ്പെട്ട വ്യക്തികൾക്ക് ഉപരി കൂട്ടമായി തീർഥാടനം കഴിഞ്ഞെത്തുന്നവരും സ്വർണ കടത്തിൽ പങ്കാളികളാവുന്നുണ്ട്. ഉംറ തീർഥാനടത്തിന് ചെലവാകുന്ന തുകയാണ് ഇവർക്ക് പ്രതിഫലമായി നൽകുക. കയ്യിൽ നിന്നും പണം മുടക്കാതെ ഉംറ പൂർത്തിയാക്കാനാകും എന്നതാണ് സ്വർണ കടത്തിന് കാരിയർ ആകാൻ ഇവരെ പ്രേരിപ്പിക്കുന്നത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഇന്നലെ മാത്രം ഉംറ തീർഥാടനം കഴിഞ്ഞെത്തിയ നാലു പേരിൽ നിന്നും അഞ്ച് കിലോ സ്വർണമാണ് ഡിആർഐയും എയർ കസ്റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടിയത്. ഇൻഡിഗോ വിമാനത്തിൽ സൗദി അറേബ്യയിൽ നിന്നും ഉംറ തീർത്ഥാടനം കഴിഞ്ഞ് തിരിച്ചെത്തിയ ഇവർ ശരീരത്തിനുള്ളിൽ പതിമൂന്ന് ക്യാംപ്സ്യൂളുകളിലായി ഒളിപ്പിച്ചു വെച്ചു 3455 ഗ്രാം സ്വർണ്ണ മിശ്രിതമാണ് കടത്താൻ ശ്രമിച്ചത്.

Sharing is caring!