ഉംറ തീർഥാടനത്തിന് മറവിൽ കരിപ്പൂരിൽ ശരീരത്തിലൊളിപ്പിച്ച് വൻ സ്വർണ കടത്ത്, യാത്രാ ചെലവ് കമ്മിഷനായി നൽകും, പിടിയിലായത് നാലു പേർ

ഉംറ തീർഥാടനത്തിന് മറവിൽ കരിപ്പൂരിൽ ശരീരത്തിലൊളിപ്പിച്ച് വൻ സ്വർണ കടത്ത്, യാത്രാ ചെലവ് കമ്മിഷനായി നൽകും, പിടിയിലായത് നാലു പേർ

കരിപ്പൂർ: ഉംറ തീർഥാടനത്തിന്റെ മറവിൽ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി സ്വർണം കടത്തുന്ന സംഘം സജീവമാകുന്നു. ഇന്ന് രാവിലെ ഉംറ തീർഥാടനം കഴിഞ്ഞെത്തിയ നാലു പേരിൽ നിന്നും അഞ്ച് കിലോ സ്വർണം ഡിആർഐയും എയർ കസ്റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടി. ഇൻഡിഗോ വിമാനത്തിൽ സൗദി അറേബ്യയിൽ നിന്നും ഉംറ തീർത്ഥാടനം കഴിഞ്ഞ് തിരിച്ചെത്തിയ ഇവർ ശരീരത്തിനുള്ളിൽ പതിമൂന്ന് ക്യാംപ്സ്യൂളുകളിലായി ഒളിപ്പിച്ചു വെച്ചു 3455 ഗ്രാം സ്വർണ്ണ മിശ്രിതമാണ് കടത്താൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസവും ഉംറ തീർഥാടനം കഴിഞ്ഞെത്തിയ വ്യക്തിയിൽ നിന്നും സ്വർണം പിടികൂടിയിരുന്നു.
വാഴക്കാട് വീടിന്റെ ടെറസിൽ യുവതിയുടെ മൃതദേഹം, ഭർത്താവിനെ പോലീസ് ചോദ്യം ചെയ്യുന്നു
മലപ്പുറം ഊരകം മേൽമുറി സ്വദേശിയായ വെളിച്ചപ്പാട്ടിൽ ഷുഹൈബിൽ നിന്നും 1064 ഗ്രാം തൂക്കം വരുന്ന നാലു ക്യാപ്സ്യൂളുകളും, വയനാട് മേപ്പാടി സ്വദേശിയായ ആണ്ടികാടൻ യൂനസ് അലി (34)യിൽ നിന്നും 1059 ഗ്രാം തൂക്കം വരുന്ന നാലു ക്യാപ്സൂളുകളും കാസർക്കോട് മുലിയടുക്കം സ്വദേശിയായ അബ്ദുൽ ഖാദറി (22)ൽ നിന്ന് 851 ഗ്രാം തൂക്കം വരുന്ന മൂന്നു ക്യാപ്സൂളുകളും, മലപ്പുറം അരിമ്പ്ര സ്വദേശിയായ വെള്ളമാർതൊടി മുഹമ്മദ്‌ സുഹൈലി(24)ൽ നിന്നും 481 ഗ്രാം തൂക്കം വരുന്ന രണ്ടു ക്യാപ്സ്യൂളുകളുമാണ് പിടിച്ചെടുത്തത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഉംറ പാക്കേജിന്റെ ചെലവ് കള്ളക്കടത്ത് സംഘമാണ് വഹിക്കുന്നതെന്നാണ് യാത്രക്കാർ കസ്റ്റംസ്‌ ഉദ്യോഗസ്ഥരോട് പറഞ്ഞത്. സമാനമായ രീതിയിൽ ഉംറ തീർത്ഥാടനത്തിന്റെ മറവിൽ സ്വർണകള്ളക്കടത്തു നടത്തുവാൻ ശ്രമിച്ച ഏഴാമത്തെ യാത്രക്കാരനാണ് ഇതോടെ പിടിയിലാകുന്നത്.
റിയാദിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മലപ്പുറത്തുകാരൻ കൂടി മരിച്ചു, മരിച്ചവരുടെ എണ്ണം രണ്ടായി
ഇതിന് പുറമെ ഇന്നലെ രാവിലെ എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നും എത്തിയ യാത്രക്കാരായ കോഴിക്കോട് സ്വദേശികളായ കേറ്റിണ്ടകയിൽ ജംഷീറി (25)ൽ നിന്നും 1058 ഗ്രാം സ്വർണവും പിടികൂടിയിരുന്നു. അമ്പായപ്പറമ്പിൽ ഷൈബുനീറി(39)ൽ നിന്നും 1163 ഗ്രാമും തൂക്കം വരുന്ന സ്വർണ്ണ മിശ്രിതമടങ്ങിയ നാലു ക്യാപ്സ്യൂളുകൾ വീതം ഡിആർഐ ഉദ്യോഗസ്ഥരും എയർ കസ്റ്റംസ് ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടിയിരുന്നു.

Sharing is caring!