മലപ്പുറത്ത് യൂത്ത് ലീഗ് മാര്‍ച്ചിനു നേരെ പോലീസ് ലാത്തി ചാര്‍ജ്, നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്ക്‌

മലപ്പുറത്ത് യൂത്ത് ലീഗ് മാര്‍ച്ചിനു നേരെ പോലീസ് ലാത്തി ചാര്‍ജ്, നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്ക്‌

മലപ്പുറം: ജില്ലാ ആസ്ഥാനത്തേക്ക് നടന്ന മുസ്ലിം യൂത്ത് ലീഗ് മാര്‍ച്ചില്‍ സംഘര്‍ഷം പോലീസ് ലാത്തി വീശി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഇടത് സര്‍ക്കാര്‍ ബജറ്റിലെ നികുതി വര്‍ധനവുകള്‍ക്കെതിരെയായിരുന്നു മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി മാര്‍ച്ച് സംഘടിപ്പിച്ചത്.
ലണ്ടന്‍ കോര്‍പ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രഹ്ന അമീര്‍ പാണക്കാട് തങ്ങളെ സന്ദര്‍ശിച്ച
ഗുണ്ടകള്‍ക്കും, ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും തണലൊരുക്കുകയാണ് സര്‍ക്കാര്‍. കൊലയാളികള്‍ക്ക് ജോലി ഉറപ്പാക്കുന്നതിനാണ് താല്‍പര്യം കാണിക്കുന്നത്. പിന്‍വാതില്‍ നിയമനങ്ങളിലൂടെ യുവാക്കളെ വഞ്ചിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
‘ബജറ്റിലെ നികുതി കൊള്ളക്കെതിരായി മുസ്ലിം യൂത്ത് ലീഗ് നടത്തി വരുന്ന നിരന്തര സമരത്തെ അടിച്ചമര്‍ത്തി ഇല്ലാതാക്കാമെന്നാണ് പിണറായിയുടെ പോലീസ് കരുതുന്നത്. ഇന്ന് മലപ്പുറം കലക്ടറേറ്റ് മാര്‍ച്ചിന് നേരെ പോലീസ് നടത്തിയത് ക്രൂരമായ അക്രമമാണ്. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇരുപതോളം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ലാത്തിയും ലോക്കപ്പും യൂത്ത് ലീഗ് സമരത്തെ നിര്‍വീര്യമാക്കില്ല. പോരാട്ടം തുടരും’, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു.

Sharing is caring!