ലണ്ടന്‍ കോര്‍പ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രഹ്ന അമീര്‍ പാണക്കാട് തങ്ങളെ സന്ദര്‍ശിച്ച

ലണ്ടന്‍ കോര്‍പ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രഹ്ന അമീര്‍ പാണക്കാട് തങ്ങളെ സന്ദര്‍ശിച്ച

മലപ്പുറം: ലണ്ടന്‍ കോര്‍പ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍ വംശജയായ രഹന അമീര്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു. 2017 മാര്‍ച്ചില്‍ ലണ്ടന്‍ കോര്‍പ്പറേഷന്റെ വിന്‍ട്രി വാര്‍ഡില്‍ നിന്നും സ്വതന്ത്ര കൗണ്‍സിലറായാണ് ഇവരെ തിരഞ്ഞെടുത്തത്. രാഷ്ട്രീയ സമൂഹിക സാംസ്‌കാരിക രംഗത്ത് അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ പ്രതിനിധിയായി തിളങ്ങി നില്‍ക്കുന്ന വ്യക്തിത്വമാണ് രഹ്്ന അമീര്‍.
നമ്പിയത്ത് ഓഡിറ്റോറിയം ഉടമ പൂക്കയില്‍ ഹംസാപു ഹാജി അന്തരിച്ചു
പി.കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. റോയല്‍ സൊസൈറ്റി ഓഫ് ആര്‍ട്‌സിന്റെ ഫെലോ, സി.ഇ.ഒ ക്ലബ്ബ് നെറ്റ്വര്‍ക്ക് യു.എ.ഇയുടെ ഓണററി അംഗം, ലണ്ടണ്‍ ട്രസ്റ്റിന്റെ ട്രസ്റ്റി, ഈസ്റ്റ് ലണ്ടന്‍ എന്‍.എച്ച്.എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ സുപ്രധാന ബിസിനസ് കമ്മിറ്റി അംഗം, യുണൈറ്റഡ് ഇക്കണോമിക് ഫോറത്തിന്റെ ഇന്റര്‍നാഷണല്‍ അഡൈ്വസര്‍, എന്നീ നിലകളിലും ശ്രദ്ധേയയാണ്. സംരംഭകത്വം, സ്ത്രീ ശാക്തീകരണം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, ആരോഗ്യം, അന്താരാഷ്ട്ര വ്യാപാരം എന്നീ മേഖലകളില്‍ ശ്രദ്ധേയയാണ്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
കൂടാതെ യു.കെയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതില്‍ ശ്രദ്ധേയ സാന്നിധ്യമാണ്. തങ്ങളുമായി കൂടി കാഴ്ച നടത്തി അവര്‍ വര്‍ത്തമാന ഇന്ത്യ നേരിടുന്ന രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രതിസന്ധിയെ കുറിച്ചും പരിഹാര മാര്‍ഗങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തു.

Sharing is caring!