തിരൂരിൽ ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു
തിരൂർ: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന കൊട്ട് പഴംകുളങ്ങര, പറമ്പാട്ട് കുഞ്ഞി മൊയ്‌ദീൻ -റൂഖിയ ദമ്പതികളുടെ മകൻ നൗഷാദ് (45) നിര്യാതനായി. കഴിഞ്ഞ ആഴ്ചയിൽ വീട്ടിനു മുന്നിൽ വെച്ച് ബൈക്കിൽ നിന്നും വീണു തലയ്ക്കു പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചക്ക് 3 മണിക്കാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാളെ കോട്ടു ജുമാ മസ്ജിദ് കബർസ്ഥാനിൽ മറവു ചെയ്യും.
ഭാര്യ തസ്‌നീം (അധ്യാപിക – എം ഇ സ് സെൻട്രൽ സ്കൂൾ തീരുർ). മക്കൾ – റീം ഫാത്തിമ, ആയിഷ, അയാൻ. സഹോദരങ്ങൾ – നവാസ് , സുഹൈൽ (ദുബായ് ), റുബീന.
മഞ്ചേരിയില്‍ ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ വെട്ടി; പ്രതി പിടിയില്‍
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




