മഞ്ചേരിയില്‍ ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ വെട്ടി; പ്രതി പിടിയില്‍
മഞ്ചേരി: ഭാര്യയെ നിരന്തരം ശല്യം ചെയ്തത് ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം ഭര്‍ത്താവിനെ കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി അരുകിഴായ കുറുക്കന്‍മൂച്ചിപ്പറമ്പില്‍ അജിത്ത് (36) നെയാണ് സബ് ഇന്‍സ്‌പെക്ടര്‍ എം അസൈനാര്‍ അറസ്റ്റ് ചെയ്തത്. എടവണ്ണ കല്ലിടുമ്പ് പമ്പാടി ഷിധിന്‍ (29) നാണ് വെട്ടേറ്റത്.
ഷിധിന്റെ ഭാര്യയെ പ്രതി ഫോണിലൂടെയും നേരിട്ടും ശല്യം ചെയ്യുന്നത് പതിവാക്കിയതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ദിവസം ഇവര്‍ മഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിരുന്നത്. എന്നാല്‍ സംഭവം എടവണ്ണ പൊലീസ് പരിധിയിലായതിനാല്‍ എടവണ്ണയില്‍ പരാതി നല്‍കാന്‍ മഞ്ചേരി പൊലീസ് നിര്‍ദ്ദേശിക്കുകയായിരുന്നു.
ഇന്ന് രാവിലെ ഏഴര മണിക്കാണ് കേസിന്നാസ്പദമായ അക്രമം നടന്നത്. ബൈക്കില്‍ പോകുകയായിരുന്ന ഷിധിനെ പ്രതി മറ്റൊരു ബൈക്കില്‍ പിന്തുടരുകയും പാണായിയില്‍ വെച്ച് തടഞ്ഞു നിര്‍ത്തുകയും ഹെല്‍മെറ്റ് കൊണ്ട് അടിക്കുകയുമായിരുന്നു. തുടര്‍ന്ന് കയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ട് വെട്ടി. അക്രമത്തില്‍ ഷിധിന്റെ കൈക്ക് പരിക്കേറ്റു. അറസ്റ്റിലായ പ്രതിയെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച നേട്ടവുമായി മലപ്പുറത്തെ ഐ പി എസ് ഉദ്യോഗസ്ഥന്റെ ഭാര്യ
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




