മലപ്പുറം നഗരസഭ നടപ്പാക്കുന്ന ഓട്ടോ തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതിക്ക് തുടക്കമായി

മലപ്പുറം: സാധാരണക്കാർക്ക് താങ്ങാവാൻ കഴിയുമ്പോഴാണ് ഭരണകൂടങ്ങളുടെ ഉത്തരവാദിത്ത നിർവഹണം പൂർത്തിയാകുന്നതെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം പി പ്രസ്താവിച്ചു. നഗരസഭ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് വേണ്ടി ആരംഭിച്ച പ്രത്യേക ഇൻഷുറൻസ് പദ്ധതിയായ ചങ്ക്സ് ഓട്ടോ പദ്ധതിയുടെ രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണകൂടങ്ങൾ ഭാവന സമ്പന്നമാകുമ്പോൾ സമൂഹത്തിലെ സർവ്വ മേഖലകളിലും അതിൻ്റെ ഗുണഫലം തെളിഞ്ഞുവരും. വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും ഒട്ടനവധി ദേശീയശ്രദ്ധ ആകർഷിച്ച പദ്ധതികൾ നടപ്പിലാക്കിയ മലപ്പുറം നഗരസഭ സാധാരണക്കാരായ തൊഴിലാളികൾക്ക് വേണ്ടിയും ഭാവന സമ്പൂർണ്ണമായ ഇത്തരം പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നത് ഏറെ അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ നഗരസഭ ചെയർമാൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു.
ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്ന ഓട്ടോ തൊഴിലാളികൾക്ക് വേണ്ടി മാത്രമായി നഗരസഭയ്ക്ക് പദ്ധതി രൂപീകരിക്കാനായത് തികച്ചും അഭിനന്ദനാർഹമാണ്. മലപ്പുറം നഗരസഭ പ്രദേശത്തെ ഗുഡ്സ് ഓട്ടോ ഡ്രൈവർമാർ ഉൾപ്പെടെയുള്ള ഓട്ടോറിക്ഷ തൊഴിലാളികൾക്ക് വേണ്ടി ആരംഭിച്ച ഈ പദ്ധതി പ്രകാരം വാഹന അപകടം, വീഴ്ച മൂലമുണ്ടാകുന്ന അപകടം,ക്ഷുദ്ര ജീവികളിൽ നിന്നുണ്ടാകുന്ന അപകടം, മറ്റു പൊതുവായ അപകടങ്ങൾക്ക് അൻപതിനായിരം രൂപ വരെ ചികിത്സ സഹായവും, അംഗവൈകല്യം സംഭവിക്കുകയോ, പൂർണമായി കിടപ്പിലാകുകയോ ചെയ്യുന്ന സാഹചര്യത്തിൽ ഒരു ലക്ഷം രൂപയും, മരണസംഭവിക്കുന്ന സാഹചര്യത്തിൽ അനന്തരാവകാശികൾക്ക് ഒരു ലക്ഷം രൂപയും ഉൾപ്പെടെ നൽകുന്ന ഇൻഷുറൻസ് പദ്ധതിയാണിത്. ആയിരത്തോളം വരുന്ന മുഴുവൻ ഓട്ടോറിക്ഷ തൊഴിലാളികൾക്കും വേണ്ട ഇൻഷുറൻസ് പ്രീമിയം നഗരസഭയാണ് അടവാക്കുന്നത്. തൊഴിലാളികൾക്ക് പദ്ധതി പൂർണമായും സൗജന്യമാണ്.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം ഇത്തരത്തിലുള്ള പദ്ധതി നടപ്പിലാക്കുന്നത്. നിലവിൽ സർക്കാർ മാനദണ്ഡങ്ങളിൽ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കാൻ കഴിയാത്ത സാഹചര്യത്തിൽ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി.എസ്.ആർ) ഫണ്ട് കണ്ടെത്തിയാണ് നഗരസഭ പദ്ധതിക്ക് വേണ്ട പണം കണ്ടെത്തിയത്. ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതി മൂന്നാഴ്ചക്കകം നടപ്പിലാക്കി നഗരസഭ സംസ്ഥാനതലത്തിൽ തന്നെ മികച്ച മാതൃകാ മുന്നേറ്റമാണ് സൃഷ്ടിച്ചത്.
ചങ്ങരംകുളത്ത് സിനിമ കണ്ടിറങ്ങിയ സംഘം ജീവനക്കാരെ മർദിച്ചതായി പരാതി
രജിസ്ട്രേഷൻ ക്യാമ്പിനോടനുബന്ധിച്ച് ഓട്ടോ ഡ്രൈവർമാർക്ക് സൗജന്യമായി കണ്ണു പരിശോധന ക്യാമ്പും ഫസ്റ്റ് എയ്ഡ്, എമർജൻസി ചികിത്സാരീതികളെക്കുറിച്ചും ഡോക്ടർമാർ ഉൾപ്പെടെയുള്ള വിദഗ്ധസംഘം പരിശീലനം നൽകി. ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ കുഞ്ഞിപ്പു കൊന്നോല, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.കെ സക്കീർ ഹുസൈൻ, പി.കെ അബ്ദുൽ ഹക്കീം, പരി അബ്ദുൽ ഹമീദ്, മറിയുമ്മ ഷെരീഫ് കോണോത്തൊടി, സിപി ആയിഷാബി, പ്രതിപക്ഷ നേതാവ് ഒ സഹദേവൻ, മലയാള മനോരമ സർക്കുലേഷൻ മാനേജർ രഞ്ജി തോമസ് എന്നിവർ പ്രസംഗിച്ചു.
RECENT NEWS

സംസ്ഥാന ഹജ്ജ് ക്യാമ്പ് ചൊവ്വ)സ്വലാത്ത് നഗറില്‍; രജിസ്റ്റര്‍ ചെയ്തത് പതിനായിരത്തോളം ഹാജിമാര്‍
മലപ്പുറം: ഹജ്ജ് ഉംറ ഉദ്ദേശിക്കുന്നവര്‍ക്ക് അറിവനുഭവങ്ങളുടെ വേദിയൊരുക്കാന്‍ സര്‍വ്വ സജ്ജമായി സ്വലാത്ത്നഗര്‍ മഅ്ദിന്‍ അക്കാദമി. ഇരുപത്തിയാറാമത് സംസ്ഥാന ഹജ്ജ് ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും പതിനായിരത്തോളം ഹാജിമാര്‍ രജിസ്റ്റര്‍ [...]