ചങ്ങരംകുളത്ത് സിനിമ കണ്ടിറങ്ങിയ സംഘം ജീവനക്കാരെ മർദിച്ചതായി പരാതി

വളാഞ്ചേരി: ആലംപ്പുഴ ജിംഖാന സിനിമ കണ്ട് മടങ്ങും നേരം ചങ്ങരംകുളത്ത് തീയ്യറ്ററിൽ സഘർഷം. ചങ്ങരംകുളം മാര്‍സ് തീയറ്ററില്‍ തിങ്കളാഴ്ച വൈകിയിട്ട് 6 മണിയോടെയാണ് സംഭവം. ജീവനക്കാരനായ ചാലിശ്ശേരി സ്വദേശി അനന്തുവിനാണ് മര്‍ദ്ധനത്തില്‍ പരിക്കേറ്റത്. ഇയാളെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ആലംപ്പുഴ ജിംഖാന എന്ന ചിത്രം പ്രദർശനത്തിനുശേഷം തിയറ്ററിൽ നിന്നിറങ്ങിയവരാണ് ജീവനക്കാരുമായി സംഘര്‍ഷത്തിലേര്‍പ്പെട്ടത്. സിനിമ കഴിഞ്ഞ് പ്രേക്ഷകർക്ക് പോകാനുള്ള എക്സിറ്റ് വഴിയിലൂടെ ക്രമമായി പുറത്തേക്ക് പോകണമെന്ന് ജീവനക്കാരന്റെ നിർദ്ദേശം ചോദ്യം ചെയ്തുകൊണ്ടായിരുന്നു സംഘർഷത്തിന്റെ തുടക്കം. തീയ്യറ്റർ ജീവനക്കാർ മർദ്ധിച്ചതായി ആക്ഷേപിച്ച് മറുപക്ഷവും ചികിത്സ തേടിയിട്ടുണ്ട്
സംഭവത്തില്‍ ചങ്ങരംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.
പെരിന്തൽമണ്ണ ആലിപ്പറമ്പിൽ യുവാവിനെ അയൽവാസി കുത്തികൊന്നു
RECENT NEWS

കൊണ്ടോട്ടിയിൽ വിദ്യാർഥിനി വീട്ടിൽ മരിച്ച നിലയിൽ
കൊണ്ടോട്ടി: നീറാട് നൂഞ്ഞല്ലൂരിൽ എളയിടത്ത് ഉമറലിയുടെ മകൾ മെഹറൂബ (19) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച്ച രാത്രിയായിരുന്നു മരണം. കൊണ്ടോട്ടി ഗവ. കോളേജിൽ രണ്ടാം വർഷ ബി എ ഉറുദു വിദ്യാർഥിനിയായിരുന്നു. ശനിയാഴ്ച്ച പുലർച്ചെയാണ് വീട്ടുകാർ [...]