മകളെ കൊന്ന പ്രതിയെ വധിച്ച കേസിൽ ആരോപണവിധേയനായ ശങ്കരനാരായണൻ അന്തരിച്ചു

മഞ്ചേരി: മകളുടെ ഘാതകനെ കൊന്നുവെന്ന കേസിൽ അറസ്റ്റിലായി ദേശീയ ശ്രദ്ധ നേടിയ മഞ്ചേരി സ്വദേശി ശങ്കരനാരായണൻ (75), മരണപ്പെട്ടു. വാർദ്ധക്യ സഹജമായ അസൂഖത്തെ തുടർന്നാണ് മരണം. പതിമൂന്ന് വയസുകാരിയായിരുന്ന കൃഷ്ണപ്രിയയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയുടെ കൊലപാതക കേസിൽ ശങ്കരനാരായണനെ കുറ്റവിമുക്തനായിരുന്നു.
2001 ഫെബ്രവരി ഒൻപത്. മഞ്ചേരി എളങ്കൂരിൽ ഏഴാം ക്ലാസുകാരിയായ കൃഷ്ണപ്രിയ സ്‌കൂൾ വിട്ടുവരികയായിരുന്നു. പ്രായം വെറും 13 വയസ്സ്. അയൽവാസിയായ എളങ്കൂർ ചാരങ്കാവ് കുന്നുമ്മൽ മുഹമ്മദ് കോയ (24) ബലാത്സംഗം ചെയ്ത ശേഷം കൃഷ്ണപ്രിയയെ ക്രൂരമായി കൊലപ്പെടുത്തി.
ജാമ്യത്തിലിറങ്ങിയ പ്രതി 2002 ജൂലായ് 27ന് വെടിയേറ്റ് കൊല്ലപ്പെട്ടു. കേസില്‍ കൃഷ്ണപ്രിയയുടെ അച്ഛൻ ശങ്കരനാരായണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം മഞ്ചേരി സെഷൻസ് കോടതി ശങ്കരനാരായണനെയും മറ്റ് രണ്ടു പ്രതികളെയും ജീവപര്യന്തം കഠിന തടവിനാണ് ശിക്ഷിച്ചത്. എന്നാൽ ശങ്കരനാരായണനെ 2006 മെയ് മാസം തെളിവുകളുടെ അഭാവത്തിൽ ഹൈക്കോടതി വെറുതെ വിട്ടു. മൃതശരീരം വീണ്ടെടുക്കുന്നതിൽ പൊലീസിനു വീഴ്ച പറ്റിയെന്നും ക്രിമിനൽ സ്വഭാവമുള്ള പ്രതിയ്ക്ക് മറ്റുശത്രുക്കളും ഉണ്ടാകുമെന്നും കാണിച്ചാണ് കോടതി അന്ന് അദ്ദേഹത്തെ വെറുതെ വിട്ടത്.
കൃഷ്ണപ്രിയ മരിച്ചശേഷം കണ്ണീരില്ലാതെ ഒരു ദിവസം പോലും ശങ്കരനാരായണന്‍റെ ദിവസം കടന്നുപോയിട്ടില്ല. മരിക്കുന്നത് വരെ തന്റെ ഓമന മകളായ കൃഷ്ടപ്രിയയെ കുറിച്ചാണ് സംസാരമെന്നും അയൽവാസികൾ പറയുന്നു.
ജപ്തി ചെയ്ത വീട്ടില്‍ നിന്ന് പുറത്താക്കിയ വയോധിക മരിച്ചു
RECENT NEWS

സംസ്ഥാന ഹജ്ജ് ക്യാമ്പ് ചൊവ്വ)സ്വലാത്ത് നഗറില്‍; രജിസ്റ്റര്‍ ചെയ്തത് പതിനായിരത്തോളം ഹാജിമാര്‍
മലപ്പുറം: ഹജ്ജ് ഉംറ ഉദ്ദേശിക്കുന്നവര്‍ക്ക് അറിവനുഭവങ്ങളുടെ വേദിയൊരുക്കാന്‍ സര്‍വ്വ സജ്ജമായി സ്വലാത്ത്നഗര്‍ മഅ്ദിന്‍ അക്കാദമി. ഇരുപത്തിയാറാമത് സംസ്ഥാന ഹജ്ജ് ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും പതിനായിരത്തോളം ഹാജിമാര്‍ രജിസ്റ്റര്‍ [...]