ജപ്തി ചെയ്ത വീട്ടില്‍ നിന്ന് പുറത്താക്കിയ വയോധിക മരിച്ചു

ജപ്തി ചെയ്ത വീട്ടില്‍ നിന്ന് പുറത്താക്കിയ വയോധിക മരിച്ചു

പൊന്നാനി: ജപ്തി ചെയ്ത വീട്ടില്‍ നിന്ന് പുറത്താക്കിയ വയോധിക മരിച്ചു. പാലപ്പെട്ടി പുതിയിരുത്തി സ്വദേശി ഇടശ്ശേരി വളപ്പില്‍ 80 വയസുള്ള മാമി ഉമ്മ ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് മാമി ഉമ്മ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് ഇവരെ പുറത്താക്കി ഇവരുടെ വീട് ബാങ്ക് ജപ്തി ചെയ്തത്.

മാമി ഉമ്മയുടെ പേരിലുള്ള 22 സെന്റ് സ്ഥലവും വീടും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പാലപ്പെട്ടി ശാഖയില്‍ പണയം വച്ച് ഇവരുടെ മകന്‍ 6 വര്‍ഷം മുമ്പ് 25 ലക്ഷം രൂപ ലോണെടുത്തിരുന്നു.പിന്നീട് വിദേശത്ത് പോയ മകനെ മൂന്ന് വര്‍ഷം മുമ്പ് കാണാതാവുകയും ചെയ്തിരുന്നു.ഇതിന് ശേഷം ഇതെ സ്ഥലത്ത് തന്നെ ഇളയ മകന്‍ മറ്റൊരു വീട് പണിയുകയും ചെയ്തിരുന്നു

മകനെ കാണാതായ സംഭവത്തില്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം തുടരുന്നതിനിടെയാണ് ബാങ്ക് ലോണ്‍ കുടിശ്ശിക വന്നതിന് ബാങ്ക് അധികൃതര്‍ ജപ്തി നടപടിയുമായി മുന്നോട്ട് പോയത്.കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ബാങ്ക് അധികൃതര്‍ കിടപ്പിലായിരുന്ന മാമി ഉമ്മയെ ബലമായി പുറത്താക്കി ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കി എന്നാണ് ബന്ധുക്കളുടെ ആരോപണം.22 സെന്റ് സ്ഥലത്തില്‍ പുതുതായി പണിത വീട്ടില്‍ താമസിക്കുന്ന സഹോദരനോടും കുടുംബത്തോടും രണ്ടാഴ്ചകം വീട് ഒഴിയണമെന്നും ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്.

കുടിശ്ശിക അടക്കം 42 ലക്ഷം അടക്കാനുണ്ടെന്നും 35 ലക്ഷം രൂപ അടച്ച് വണ്‍ടൈം സെറ്റില്‍ മെന്റിന് അപേക്ഷിച്ചെങ്കിലും ബാങ്ക് മാനേജര്‍ അപേക്ഷ സ്വീകരിച്ചില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.വസ്തു വിറ്റു പണം തിരിച്ചടക്കാന്‍ കുറച്ച് ദിവസം കൂടി നല്‍കാന്‍ അപേക്ഷിച്ചിട്ടും തയ്യാറായില്ലെന്നും 42 ലക്ഷം രൂപ പൂര്‍ണ്ണമായും ഇപ്പോള്‍ തന്നെ അടക്കണമെന്ന അന്ത്യശാസനം നല്‍കിയ ബാങ്ക് അധികൃതര്‍ കിടപ്പിലായ വയോദികയെ പുറത്താക്കി ജപ്തി നടപടി സ്വീകരിക്കുകയായിരുന്നും മനോവിശമം മൂലമാണ് ഇവര്‍ മരിച്ചതെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

മുസ്‌ലിം ലീഗ് നേതൃത്വത്തിന് പരോക്ഷ മറുപടിയുമായി സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ്

Sharing is caring!