വീട്ടിലെ പ്രസവത്തിനിടെ യുവതിയുടെ മരണം, ഭർത്താവിനെതിരെ മനപൂർവമല്ലാത്ത നരഹത്യ കേസ്

മലപ്പുറം: ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾക്കെതിരെ മനപൂർവമല്ലാത്ത നരഹത്യക്കും, തെളിവ് നശിപ്പിച്ചതിനുമാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ സിറാജുദ്ദീനാണ് ഒന്നാംപ്രതി കൂടുതൽ ആളുകൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു. മരിച്ച അസ്മയുടെ ആദ്യ രണ്ട് പ്രസവം മാത്രമാണ് ആശുപത്രിയിൽ നടന്നത്, മൂന്ന് പ്രസവങ്ങള്‍ വീട്ടിലുമായിരുന്നു. കുറച്ച് കാലം ഇവർ വളാഞ്ചേരിയിലും താമസിച്ചു. ഇവിടെ വച്ചും പ്രസവം നടന്നിരുന്നെന്ന് എസ്‍പി മാധ്യമങ്ങളോട് പറഞ്ഞു.
വീട്ടിലെ പ്രസവത്തിന് ഇയാൾക്ക് മറ്റ് ആളുകളിൽ നിന്ന് സഹായം ലഭിച്ചുവെന്ന് സൂചനയുണ്ട്. കൂടാതെ സിറാജുദീൻ വീട്ടിലെ പ്രസവത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടി സ്വീകരിച്ചിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
പെരുമ്പാവൂര്‍ അറയ്ക്കപ്പടി സ്വദേശി മോട്ടി കോളനിയില്‍ കൊപ്പറമ്പി വീട്ടില്‍ പരേതനായ ഇബ്രാഹിം മുസ്ലിയാരുടെ മകള്‍ അസ്മ (35) യാണ് അഞ്ചാം പ്രസവത്തില്‍ അമിത രക്തസ്രാവത്തെ തുടര്‍ന്ന് ശനിയാഴ്ച വൈകിട്ട് മരണപ്പെട്ടത്. മലപ്പുറം ചട്ടിപ്പറമ്പിലെ വാടകവീട്ടില്‍ വച്ചായിരുന്നു പ്രസവവും മരണവും.
യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് പെരുമ്പാവൂര്‍ പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് പെരുമ്പാവൂര്‍ പോലീസ്, കേസ് മലപ്പുറം പോലീസിന് കൈമാറിയതോടെയാണ് സിറാജുദ്ദീനെ മലപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തത്. മലപ്പുറം സിഐ പി. വിഷ്ണുവിന്റെ നേതൃത്വത്തില്‍ മണിക്കൂറുകളോളം ഇയാളെ ചോദ്യം ചെയ്തു. കൂടാതെ ഉന്നത ഉദ്യോഗസ്ഥരും നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് സിറാജുദീന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അസ്ഗറലി ഫൈസി പട്ടിക്കാടിനെ അപമാനച്ചതില്‍ പ്രതിഷേധിച്ച് ശിഷ്യരുടെ പ്രതിഷേധം
യുവതി മരിക്കാനിടയായ ചട്ടിപ്പറമ്പിലെ വാടകവീട്ടില്‍ പോലീസ് പരിശോധന നടത്തി. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് മലപ്പുറം പോലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങിയത്. യുവതിയുടെ ബന്ധുക്കള്‍ കൈയേറ്റം ചെയ്തതിനെ തുടര്‍ന്ന് സിറാജുദ്ദീന്‍ പെരുമ്പാവൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴികുകയായിരുന്നു. ഭര്‍ത്താവ് സിറാജുദ്ദീന് ആശുപത്രിയില്‍ പ്രസവിക്കുന്നതില്‍ കടുത്ത എതിര്‍പ്പാണുണ്ടായിരുന്നതെന്നും ഇതിനാലാണ് യുവതി പ്രസവത്തിന് ചികില്‍സ തേടാതിരുന്നതെന്നും യുവതിയുടെ ബന്ധുക്കള്‍ മൊഴി നൽകിയിരുന്നു.
RECENT NEWS

മാധ്യമങ്ങളുമായുള്ള ബന്ധം താൽക്കാലികമായി ഉപേക്ഷിച്ച് പി വി അൻവർ
എ പി അനില്‍കുമാറുമായി പി വി അന്‍വര്‍ മലപ്പുറം ഗസ്റ്റ് ഹൗസില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ച ചര്‍ച്ചയായതിന് പിന്നാലെയാണ് അന്‍വറിന്റെ പ്രഖ്യാപനം