അസ്ഗറലി ഫൈസി പട്ടിക്കാടിനെ അപമാനച്ചതില്‍ പ്രതിഷേധിച്ച് ശിഷ്യരുടെ പ്രതിഷേധം

അസ്ഗറലി ഫൈസി പട്ടിക്കാടിനെ അപമാനച്ചതില്‍ പ്രതിഷേധിച്ച് ശിഷ്യരുടെ പ്രതിഷേധം

പെരിന്തല്‍മണ്ണ: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം അസ്ഗറലി ഫൈസി പട്ടിക്കാടിനെ അപമാനച്ചതില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ ശിഷ്യരുടെ കൂട്ടായ്മ അന്‍വാറു ത്വലബ സ്റ്റുഡന്റസ് അസോസിയേഷന്‍ പെരിന്തല്‍മണ്ണയില്‍ പ്രതിഷേധ മഹാ സമ്മേളനം സംഘടിപ്പിച്ചു. അസ്​ഗറലി ഫൈസിയുടെ ശിഷ്യരും സംഘടന പ്രവര്‍ത്തകരുമാണ് പ്രതിഷേധ സം​ഗമത്തിനെത്തിയത്.

പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിയ്യയുടെവാഖിഫ് ബാപ്പു ഹാജിയുടെ കുടുംബാഗവും നിരവധി ശിഷ്യഗണങ്ങളുടെ ഗുരുവര്യരുമായ അസ്ഗറലി ഫൈസി കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി ജാമിഅഃ നൂരിയ്യയില്‍ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുന്നോട്ടുവെക്കുന്ന ആദര്‍ശം പൊതുസമൂഹത്തിനു മുമ്പില്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ അകാരണമായി അദ്ദേഹത്തെ അധ്യാപന വൃത്തിയില്‍ നിന്നും പുറത്താക്കാന്‍ ഈ അടുത്ത് ചേര്‍ന്ന ജാമിഅഃ മാനേജിങ് കമ്മിറ്റി യോഗം തീരുമാനിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹത്തിന്റെ ശിഷ്യരുടെ കൂട്ടായ്മ പെരിന്തല്‍മണ്ണയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്.

ആയിരങ്ങള്‍ സംഗമിച്ച സംഗമം എസ്.വൈ. എസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി. പി. സി തങ്ങള്‍ നാദാപുരം ഉദ്ഘാടനം ചെയ്തു. സയ്യിദ് ഫൈസൽ തങ്ങള്‍ ജീലാനി കാളാവ് അധ്യക്ഷനായി. എം. പി മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍ ആമുഖ ഭാഷണം നടത്തി. ഒ.പി. എം അഷ്‌റഫ് കുറ്റക്കടവ്, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, സത്താര്‍ പന്തല്ലൂര്‍, അന്‍വര്‍ സ്വാദിഖ് ഫൈസി പാലക്കാട് , സുഹൈല്‍ ഹൈതമി പള്ളിക്കര, എന്നിവര്‍ സംസാരിച്ചു. ഇസ്ഹാഖ് ഫൈസി അരക്കുപറമ്പ് സ്വാഗതവും ശാഫി ഫൈസി മുടിക്കോട് നന്ദിയും പറഞ്ഞു.

വീട്ടിലെ പ്രസവം യുവതിയുടെ ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്

എ എം പരീത് ഹാജി എറണാകുളം,കെ ടി കുഞ്ഞുമോന്‍ ഹാജി വാണിയമ്പലം,ഇബ്‌റാഹീം ഫൈസി പേരാല്‍,ടി കെ സിദ്ധീഖ് ഹാജി എറണാകുളം, ബക്കര്‍ ഹാജി എറണാകുളം,ടി എസ് മമ്മി തൃശ്ശൂര്‍,അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍,ബഷീര്‍ അസ്അദി നമ്പ്രം, സയ്യിദ് ഹുസൈന്‍ കോയ തങ്ങള്‍ കൊടക്കാട്, ഉമര്‍ ദര്‍സി തച്ചണ്ണ, സുലൈമാന്‍ ദാരിമി ഏലം കുളം, അന്‍വര്‍ മുഹ് യിദ്ദീന്‍ ഹുദവി ആലുവ,ഉമറുല്‍ ഫാറൂഖ് ഫൈസി മണിമൂളി,അലി അക്ബര്‍ കരിമ്പ, ശമീര്‍ ഫൈസി കോട്ടോപ്പാടം,നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ,അലി അക്ബര്‍ മുക്കം, അലി മാസ്റ്റര്‍ വാണിമേല്‍,നസീര്‍ മൂരിയാട്,സുറൂര്‍ പാപ്പിനിശ്ശേരി, ജസീല്‍ കമാലി അരക്കു പറമ്പ്,കബീര്‍ അന്‍വരി നാട്ടുകല്ല്,റാഷിദ് കാക്കുനി, അബ്ബാസ് മളാഹിരി പാലക്കാട്,അലി അക്ബര്‍ ബാഖവി കാസര്‍കോട് സംബന്ധിച്ചു.

ആദര്‍ശം പറയുന്നതിന്റെ പേരില്‍ പണ്ഡിതരെ അവമതിക്കാന്‍ അനുവദിക്കില്ല

കേരളത്തിലെ പൊതുസമൂഹം ഏറെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആദര്‍ശങ്ങളെ ഉയര്‍ത്തിപ്പിടിച്ചതിന്റെ പേരില്‍ പണ്ഡിതന്‍മാരെ അവമതിക്കാനും പ്രയാസപ്പെടുത്താനുമുളള നിക്ഷിപ്ത താല്‍പര്യക്കാരുടെ കുല്‍സിത ശ്രമങ്ങളെ ജനാധിപത്യ രീതിയില്‍ പ്രതിരോധിക്കുമെന്ന് പെരിന്തല്‍മണ്ണയില്‍ നടന്ന പ്രതിഷേധ സംഗമം.

സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവുംപട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയിലെ മുതിര്‍ന്ന അധ്യാപകനുമായ ഉസ്താദ് അസ്ഗറലി ഫൈസിയെ ആദര്‍ശം പറഞ്ഞതിന്റെ പേരില്‍ അകാരണമായി പിരിച്ചുവിട്ട നടപടി പുന:പരിശോധിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു.സച്ചരിതരായ പണ്ഡിതന്മാര്‍ പടുത്തുയര്‍ത്തിയ ജാമിയ നൂരിയ്യ അറബി കോളേജ് അതിന്റെ ഭരണഘടനക്ക് അനുസൃതമായ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ നിലവിലുള്ള ഭരണസമിതി തയ്യാറാവണമെന്നും സംഗമം ആവശ്യപ്പെട്ടു.

Sharing is caring!