ചെമ്പ്രശ്ശേരിയിൽ ഉത്സവത്തിനിടെ നടന്ന വെടിവെപ്പ് കേസിൽ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

ചെമ്പ്രശ്ശേരിയിൽ ഉത്സവത്തിനിടെ നടന്ന വെടിവെപ്പ് കേസിൽ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

പാണ്ടിക്കാട്: ചെമ്പ്രശ്ശേരിയിൽ ഉത്സവത്തിനിടെ നടന്ന വെടിവെപ്പ് കേസിൽ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യ പ്രതികളടക്കം നാല് പേർ ഇപ്പോഴും ഒളിവിലാണ്.

കൊടശ്ശേരി സ്വദേശികളായ തോരൻ സുനീർ,വിജു, അരുൺ പ്രസാദ്, ഷംനാൻ, ബൈജു, സനൂപ് ,സുമിത് എന്നിവരാണ് പിടിയിലായത്. ഇവർ ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്ന് പാണ്ടിക്കാട് എസ്‌ഐ കെ എം ദാസൻ അറിയിച്ചു. വെടിയുതിർത്ത പ്രതിയെ ഇപ്പോഴും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ചെമ്പ്രശ്ശേരിയും കൊടശ്ശേരിയും തമ്മിലുള്ള സംഘർഷത്തിനിടെയാണ് ചെമ്പ്രശ്ശേരി സ്വദേശി ലുഖ്മാനു കഴുത്തിൽ വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ലുഖ്മാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

പ്രതികൾക്കെതിരെ കൊലപാതകശ്രമം, ആയുധ നിയമലംഘനം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. ഉത്സവത്തിനിടെ ചീട്ട് കളിയുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ പേപ്പർ സ്‌പ്രേയും എയർ ഗണും ഉപയോഗിച്ചിരുന്നു.

ചാരിറ്റി ട്രസ്റ്റിന്റെ വാട്സ്ആപ്പ് ​ഗ്രൂപ്പിൽ നിന്നും പരിചയപ്പെട്ട മധ്യവയസ്കയെ പീഡിപ്പിച്ചു, യുവാവ് അറസ്റ്റിൽ

Sharing is caring!