ചാരിറ്റി ട്രസ്റ്റിന്റെ വാട്സ്ആപ്പ് ​ഗ്രൂപ്പിൽ നിന്നും പരിചയപ്പെട്ട മധ്യവയസ്കയെ പീഡിപ്പിച്ചു, യുവാവ് അറസ്റ്റിൽ

ചാരിറ്റി ട്രസ്റ്റിന്റെ വാട്സ്ആപ്പ് ​ഗ്രൂപ്പിൽ നിന്നും പരിചയപ്പെട്ട മധ്യവയസ്കയെ പീഡിപ്പിച്ചു, യുവാവ് അറസ്റ്റിൽ

അരീക്കോട്: ചാരിറ്റി ട്രസ്റ്റിന്റെ വാട്സ്ആപ്പ് ​ഗ്രൂപ്പിൽ നിന്നും നമ്പർ ശേഖരിച്ച് പരിചയെപ്പെട്ട മധ്യവയസ്കയെ വിവാഹ വാ​ഗ്ദാനം നൽകി ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. പെരുമ്പടപ്പ് പുത്തൻപള്ളി തൈവളപ്പിൽ മുഹമ്ദ് ഷഫീഖ് (45)നെയാണ് അരീക്കോട് പോലീസ് അറസ്റ്റ് ചെയ്തത്.

അരീക്കോട് സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വീട്ടിൽ വെച്ചും വൈറ്റിലയിലെ ഫ്ലാറ്റിൽ വെച്ചും പീഡിപ്പിച്ചുവെന്നാണ് പരാതി. അരീക്കോട് ഇൻസ്പെക്ടർ വി സിജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കൂടുതൽ സ്ത്രീകൾ പരാതിയുമായി എത്തിയതായി പോലീസ് പറഞ്ഞു.

കൊണ്ടോട്ടിയിലെ വൻ കഞ്ചാവ് വേട്ട, ലഹരിയുടെ ഉറവിടം തേടി പോലീസ്

Sharing is caring!