ജലീലിന്റെ മദ്രസയും ലഹരിക്കടത്തും കൂട്ടികലര്‍ത്തിയ പ്രസംഗം വാര്‍ത്തയാക്കി ആര്‍എസ്എസ് മുഖപത്രം

മലപ്പുറം: മുന്‍ മന്ത്രിയും സിപിഎം നേതാവുമായ കെ.ടി ജലീലിന്റെ മദ്രസകളെ കുറിച്ചുള്ള പ്രസ്താവന ചര്‍ച്ചയാക്കി ആര്‍എസ്എസ് മുഖപത്രമായ ‘ഓര്‍ഗനൈസര്‍’ അടക്കമുള്ള മാധ്യമങ്ങള്‍. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് പിടിയിലാകുന്നവരില്‍ ഭൂരിഭാഗവും മദ്രസയില്‍ പഠിച്ച മുസ്ലിംകളാണ് എന്ന് ജലീല്‍ പറഞ്ഞുവെന്നാണ് ഓര്‍ഗനൈസറിലെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
പണത്തോടുള്ള ആര്‍ത്തിയാണ് എംഡിഎംഎ കടത്തിനും കഞ്ചാവ് കടത്തിനും മുസ്ലിംകളെ പ്രേരിപ്പിക്കുന്നത്. പണം ലഭിക്കുന്നതിനാല്‍ മയക്കുമരുന്ന് കടത്തുന്നതും വിതരണം ചെയ്യുന്നതും തെറ്റല്ലെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്.
മറ്റു സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക് മതവിദ്യാഭ്യാസത്തിന് വേണ്ടത്ര അവസരം ലഭിക്കുന്നില്ല. മതവിദ്യാഭ്യാസം ലഭിച്ചിട്ടും മുസ്ലിം ചെറുപ്പക്കാര്‍ ഇത്തരം പ്രവര്‍ത്തനങ്ങളിലേക്ക് പോകുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കണമെന്ന് ജലീല്‍ പറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ സിമി പ്രവര്ത്തകന് എന്നാണ് റിപ്പോര്‍ട്ടില്‍ ജലീലിനെ വിശേഷിപ്പിക്കുന്നത്.
വിവാഹ വാഗ്ദാനം നല്കി പീഡനം, വളാഞ്ചേരിയിലെ വ്ലോഗർക്കെതിരെ പരാതി
‘ഇന്ത്യാ ടുഡെ’യും ജലീലിന്റെ പ്രസ്താവന വാര്‍ത്തയാക്കിയിട്ടുണ്ട്. മാര്‍ച്ച് 14ന് മലപ്പുറത്ത് നടന്ന ഇഫ്താര്‍ വിരുന്നിലായിരുന്നു ജലീലിന്റെ വിവാദ പ്രസ്താവന. മദ്രസ വിദ്യാഭ്യാസം ലഭിച്ചിട്ടും മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ ഇത്തരം കേസുകളില്‍ കൂടുതല്‍ പ്രതികളാവുന്നത് എന്തുകൊണ്ടാണ് എന്ന് പരിശോധിക്കണം എന്നായിരുന്നു ജലീല്‍ പറഞ്ഞത്. എന്നാല്‍ കുറ്റകൃത്യത്തെ മതം തിരിച്ചുകാണുന്നത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ലീഗ് അടക്കമുള്ള സംഘടനകള്‍ രംഗത്ത് വന്നിരുന്നു.
RECENT NEWS

സംസ്ഥാന ഹജ്ജ് ക്യാമ്പ് ചൊവ്വ)സ്വലാത്ത് നഗറില്‍; രജിസ്റ്റര്‍ ചെയ്തത് പതിനായിരത്തോളം ഹാജിമാര്‍
മലപ്പുറം: ഹജ്ജ് ഉംറ ഉദ്ദേശിക്കുന്നവര്‍ക്ക് അറിവനുഭവങ്ങളുടെ വേദിയൊരുക്കാന്‍ സര്‍വ്വ സജ്ജമായി സ്വലാത്ത്നഗര്‍ മഅ്ദിന്‍ അക്കാദമി. ഇരുപത്തിയാറാമത് സംസ്ഥാന ഹജ്ജ് ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും പതിനായിരത്തോളം ഹാജിമാര്‍ രജിസ്റ്റര്‍ [...]