വിവാഹ വാഗ്ദാനം നല്കി പീഡനം, വളാഞ്ചേരിയിലെ വ്ലോഗർക്കെതിരെ പരാതി

വളാഞ്ചേരി: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്നാരോപിച്ച് തിരുവനന്തപുരം സ്വദേശിനിയായ യുവതി കുടുംബാംഗങ്ങളെ കൂട്ടി വളാഞ്ചേരി സ്വദേശിയായ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുടെ വീട്ടിലെത്തി. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഇന്‍സ്റ്റഗ്രാമില്‍ ഒരു ലക്ഷത്തിലേറ പേര് പിന്തുടരുന്ന വളാഞ്ചേരി സ്വദേശിയായ യുവാവിനെ തേടിയായിരുന്നു ഡോക്ടറായ യുവതിയും ബന്ധുക്കളും എത്തിയിരുന്നത്.
യുവതിയും മാതാപിതാക്കളും യുവാവിന്റെ വീട്ടിലെത്തുകയും വിവാഹം കഴിക്കണമെന്നാവശ്യം ഉന്നയിക്കുകയുമായിരുന്നു. ഇത് ഇരുകൂട്ടരും തമ്മില്‍ വാക് വാദത്തിനിടയാക്കുകയും വിഷയത്തില്‍ സമീപ വാസികളും നാട്ടുകാരും ഇടപെടുകയും ചെയ്തു. തര്‍ക്കത്തിനിടെ യുവാവിന്റെ പിതാവിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
തുടര്‍ന്ന് യുവതിയും ബന്ധുക്കളും വളാഞ്ചേരി സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു. പരാതിയിന്മേല് കേസെടുത്തതോടെ യുവാവ് ഒളിവിലാണ്. വീട്ടില്‍ അതിക്രമിച്ച് കയറിയെന്നാരോപിച്ച് യുവാവിന്റെ ബന്ധുക്കളും പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.
എടപ്പാള്‍ ജ്വല്ലറിയില്‍ കോടികളുടെ തട്ടിപ്പ്; രണ്ടുപേര്‍ അറസ്റ്റില്‍
RECENT NEWS

എടപ്പാളിൽ ഉറക്കത്തിനിടെ ഉണ്ടായ ഹൃദയാഘാതം മൂലം പ്ലസ് ടു വിദ്യാർത്ഥി മരിച്ചു
എടപ്പാൾ: ഉറക്കത്തിനിടെ ഉണ്ടായ ഹൃദയാഘാതം മൂലം വിദ്യാർത്ഥി മരിച്ചു. എടപ്പാൾ തട്ടാൻപടി കണ്ണയിൽ അക്ബർ, സാബിറ ദമ്പതികളുടെ മകന് അൻഫിൽ (18)ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു അൻഫിൽ. വൈകുന്നേരമായിട്ടും എഴുന്നേല്‍ക്കാത്തതിനെ [...]