കിഴിശ്ശേരിയില്‍ ഗുഡ്‌സ് ഓട്ടോ ഇടിച്ച് യുവാവ് മരിച്ചത് കൊലപാതകമെന്ന് സംശയം

കിഴിശ്ശേരിയില്‍ ഗുഡ്‌സ് ഓട്ടോ ഇടിച്ച് യുവാവ് മരിച്ചത് കൊലപാതകമെന്ന് സംശയം

മഞ്ചേരി: കിഴിശ്ശേരിയില്‍ ഗുഡ്‌സ് ഓട്ടോ ഇടിച്ച് തെറിപ്പിച്ച വഴിയാത്രക്കാരന്‍ മരിച്ചത് കൊലപാതകമാണെന്ന് സംശയം. അസം സ്വദേശി അഹദുല്‍ ഇസ്ലാമാണ് മരിച്ചത്. കൊണ്ടോട്ടി പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ ആസാം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ഗുല്‍സാറിനെ കസ്റ്റഡിയില്‍ എടുത്തു. ഇയാളുടെ വാഹനമാണ് അഹദുല്‍ ഇസ്ലാമിനെ ഇടിച്ചത്.

ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. റോഡില്‍ വീണ യുവാവിന്റെ ശരീരത്തിലൂടെ വീണ്ടും വാഹനം കയറ്റി ഇറക്കിയതായി നാട്ടുകാര്‍ പറഞ്ഞു. പിന്നീട് വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പോലീസ് നടത്തിയ പരിശോധനയില്‍ പുലര്‍ച്ചെ ഒന്നരയോടെയാണ് ഗുല്‍സര്‍ പിടിയിലായിത്. ഗുഡ്‌സ് ഓട്ടോയില്‍ മത്സ്യവില്‍പന നടത്തുന്ന തൊഴിലാളിയാണ് ഇയാള്‍. പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

ഷാബാ ഷരീഫ് വധം; മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

നിര്‍മാണത്തൊഴിലാളിയാണ് മരിച്ച അഹദുല്‍ ഇസ്ലാം. 15 വര്‍ഷമായി മേഖലയില്‍ താമസിക്കുന്നയാളാണ് ഗുല്‍സാര്‍ ഹുസൈന്‍. പ്രതിയും അഹദുല്‍ ഇസ്ലാമും തമ്മില്‍ ചീട്ടുകളിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുണ്ടായിരുന്നു. ഇന്നലെ ഇവര്‍ തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായി. തുടര്‍ന്നാണ് അഹദുല്‍ ഇസ്ലാമിനെ ഓട്ടോയിടിച്ച് കൊലപ്പെടുത്തിയത്.

സ്ഥലത്തുനിന്ന് കടന്ന ഗുല്‍സാര്‍ ഹുസൈനെ അരീക്കോടിനടുത്ത് വാവൂരില്‍ വെച്ചാണ് രാത്രി ഒരു മണിയോടെ പൊലീസ് പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Sharing is caring!