ഷാബാ ഷരീഫ് വധം; മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി
മഞ്ചേരി: പാരമ്പര്യ വൈദ്യന്‍ മൈസൂരു സ്വദേശി ഷാബാ ഷരീഫിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ കുറ്റക്കാരെന്നു കണ്ടെത്തി കോടതി. ഒന്നാം പ്രതി ഷൈബിന്‍, രണ്ടാംപ്രതി ഷിഹാബുദീന്‍, ആറാംപ്രതി നിഷാദ് എന്നിവര്‍ കുറ്റക്കാരെന്നു കോടതി വിധിച്ചു. മഞ്ചേരി അഡീഷനല്‍ ജില്ലാ കോടതിയുടേതാണു വിധി.
കേസില്‍ ഏഴാംപ്രതി നൗഷാദിനെ മാപ്പുസാക്ഷിയാക്കി. 9 പേരെ വെറുതെ വിട്ടു. മൃതദേഹമോ മൃതദേഹമോ അവശിഷ്ടമോ കണ്ടെത്താത്ത കേസിലാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. കേരള പൊലീസിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് മൃതദേഹം ലഭിക്കാതെ ഒരു കേസില്‍ കുറ്റം തെളിയിക്കുന്നത്.
മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി ചോര്‍ത്താന്‍ 2019 ഓഗസ്റ്റില്‍ ഷാബാ ഷരീഫിനെ തട്ടിക്കൊണ്ടു വന്നു ഒന്നാം പ്രതി മുക്കട്ട സ്വദേശി ഷൈബിന്റെ വീട്ടില്‍ തടവില്‍ പാര്‍പ്പിക്കുകയും 2020 ഒക്ടോബറില്‍ കൊന്നു കഷണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കുകയും ചെയ്‌തെന്നാണു കേസ്.
മദ്യലഹരിയില്‍ ലോഡ്ജ് ഉടമയുടെ തല അടിച്ച് പൊട്ടിച്ച് മലപ്പുറം സ്വദേശികള്‍
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




