തിരൂർക്കാട് ബസ്സപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥിനി മരിച്ചു

പെരിന്തല്‍മണ്ണ: തിരൂര്‍ക്കാട് ബസ്സപകടത്തില്‍ പരുക്കേറ്റ ചികിൽസയിലായിരുന്ന യുവതി മരിച്ചു. വണ്ടൂരിലെ പാറഞ്ചേരി നൗഷാദിന്റെ മകള്‍ ഷന്‍ഫ(20) ഇന്ന് രാവിലെ പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ശനിയാഴ്ച വൈകുന്നേരം അങ്ങാടിപ്പുറം തിരൂര്‍ക്കാട് ഐടിസി ക്ക് മുന്‍വശം കെ എസ് ആര്‍ ടി സി ബസും, ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.
കോഴിക്കോട് ജെ ഡി ടി ഇസ്ലാം കോളേജ് ഓഫ് ഫിസിയോതെറാപ്പിയിലെ രണ്ടാം വര്‍ഷ ഫിസിയോതെറാപ്പി വിദ്യാര്‍ഥിനിയാണ്.
അവിടെ ഹോസ്റ്റലില്‍ താമസിക്കുന്ന ഷന്‍ഫ ശനിയാഴ്ച കോഴിക്കോട് നിന്ന് പാലക്കാട്ടേക്ക് പോകുന്ന കെ എസ് ആര്‍ ടി സി ബസ്സില്‍ കയറി പെരിന്തല്‍മണ്ണയില്‍ ഇറങ്ങി ഉമ്മയുടെ വീടായ വിളയൂരിലേക്ക് നോമ്പ് തുറക്കാന്‍ പോകാനുള്ള യാത്രയിലായിരുന്നു.
വിളയൂരിലെ സലീനയാണ് മാതാവ്.സഹോദരിമാര്‍ :സഫ്‌ന,ഷംന. മങ്കട പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് വിട്ടുകിട്ടിയ ശേഷം രാത്രി വണ്ടൂര്‍ ജുമാമസ്ജിദില്‍ ഖബറടക്കം നടത്തി.
ഇതേ അപകടത്തില്‍ പരുക്കേറ്റ കോട്ടോപ്പാടം മേലെ അരിയൂരിലെ ഹരിദാസ് വാരിയരുടെ മകള്‍ ശ്രീനന്ദ (21) എന്ന ബി സി എ വിദ്യാര്‍ത്ഥിനി ശനിയാഴ്ച മരണപ്പെട്ടിരുന്നു.
ചങ്ങരംകുളത്ത് ബൈക്കപകടത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു
RECENT NEWS

മാധ്യമങ്ങളുമായുള്ള ബന്ധം താൽക്കാലികമായി ഉപേക്ഷിച്ച് പി വി അൻവർ
എ പി അനില്‍കുമാറുമായി പി വി അന്‍വര്‍ മലപ്പുറം ഗസ്റ്റ് ഹൗസില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ച ചര്‍ച്ചയായതിന് പിന്നാലെയാണ് അന്‍വറിന്റെ പ്രഖ്യാപനം