ചങ്ങരംകുളത്ത് ബൈക്കപകടത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു
ചങ്ങരംകുളം: സംസ്ഥാന പാതയില്‍ കോലിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ പാവിട്ടപ്പുറം ഒതളൂർ സ്വദേശി 28 വയസുള്ള കഴുങ്ങിൽ വീട്ടിൽ വിഷ്ണു ആണ് മരിച്ചത്.ശനിയാഴ്‌ച രാത്രി പത്തരയോടെ കോലിക്കര ബസ്റ്റോപ്പിന് സമീപത്താണ് അപകടം നടന്നത്.
ചങ്ങരംകുളം ഭാഗത്ത് നിന്നും വന്നിരുന്ന വെള്ളറക്കാട് സ്വദേശികൾ സഞ്ചരിച്ച കാറിൽ ചങ്ങരംകുളം ഭാഗത്തേക്ക് വന്നിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു.അപകടത്തിൽ ഗുരുതരമായ പരുക്കേറ്റ വിഷ്‌ണുവിനെ നാട്ടുകാർ ചേര്‍ന്ന് ആദ്യം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
പരുക്ക് അതീവ ഗുരുതമായതിനാല്‍ പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മരണത്തിന് കീഴടങ്ങി.
മൃതദേഹം ചങ്ങരംകുളം പോലീസ് ഇന്‍ക്വസ്റ്റ് നടത്തും. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
അപകടത്തിന് തൊട്ടുമുമ്പ് ജുനൈദ് മഞ്ചേരിയിലെ ബാറിൽ; അന്വേഷിക്കാൻ പോലീസ്
RECENT NEWS
കോട്ടക്കൽ ചിനക്കലിൽ വാഹനാപകടത്തിൽ ഒമ്പതു വയസുകാരിക്ക് ദാരുണാന്ത്യം
കോട്ടക്കൽ: മലപ്പുറത്ത് വാഹനാപകടത്തില്‍ ഒന്‍പത് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം ചിനക്കല്‍ സ്വദേശി ഷാനാവാസിന്റെ മകള്‍ റീം ഷാനവാസ് ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടക്കല്‍ പുത്തൂരില്‍ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി വാഹനങ്ങള്‍ക്കിടയിലേക്ക് [...]




