കാസർകോട് വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരണപ്പെട്ടു

കാസർകോട് വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരണപ്പെട്ടു

മലപ്പുറം: കാസർഗോഡ് മൊഗ്രാൽ നടന്ന വാഹനാപകടത്തിൽ കൊളപ്പുറം വി കെ പടി സ്വദേശി മരണപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു.

കാസർകോട് മോഗ്രാൽ പുത്തൂരിൽ നിർത്തിയിട്ട റോഡ് റോളറിൽ കാർ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. അപകടത്തിൽ ഏ ആർ നഗർ, വി കെ പടി സ്വദേശി കുഞ്ഞാലൻ ഹാജിയുടെ മകൻ മെഹബൂബ് (32) ആണ് മരണപ്പെട്ടത്. ഇദ്ദേഹം ചെമ്മാട് എം എൻ കോംപ്ലെക്സിൽ പ്രവർത്തിക്കുന്ന മൊബൈൽ ഷോപ്പ് ഉടമയാണ്. അദ്ദേഹത്തിൻറെ കൂടെയുണ്ടായിരുന്ന അമ്പലപ്പടി സ്വദേശി റിയാസിനെ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

നാഷണൽ ലീഗിൽ ചേർന്ന ഐ എൻ എൽ നേതാക്കൾക്ക് സ്വീകരണം

Sharing is caring!