നാഷണൽ ലീഗിൽ ചേർന്ന ഐ എൻ എൽ നേതാക്കൾക്ക് സ്വീകരണം
മലപ്പുറം: നാഷണൽ ലീഗിൽ ചേർന്ന ഐ എൻ എൽ. ജില്ലാ നേതാക്കൾക്കും പ്രവർത്തകർക്കും മലപ്പുറം കുന്നുമ്മൽ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഹാൾ അംഗണത്തിൽ നടന്ന ലയന സമ്മേളനത്തിൽ വെച്ച് സ്വീകരണം നൽകി. നാഷണൽ ലീഗ് സംസ്ഥാന പ്രസിഡന്റ് പ്രൊഫ: എ പി അബ്ദുൽ വഹാബ് ലയന സമ്മേളനം ഉൽഘാടനം ചെയ്തു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് സി എച്ച്. മുസ്തഫ അധ്യക്ഷം വഹിച്ചു. നാഷണൽ ലീഗ് സംസ്ഥാന – ജില്ലാ ഭാരവാഹികൾ പുതുതായി പാർട്ടിയിൽ ചേർന്നവരെ ഹാരമണിയിച്ച് സ്വീകരിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി സി പി. നാസർ കോയ തങ്ങൾ, വൈസ് പ്രസിഡന്റ് കെ പി. ഇസ്മായിൽ, ഓർഗനൈസിംഗ് സെക്രട്ടറി എൻ കെ. അബ്ദുൽ അസീസ്, സംസ്ഥാന ഭാരവാഹികളായ ബഷീർ ബടേരി, ഒ പി ഐ. കോയ, ജെയിംസ് കഞ്ഞീരത്തിങ്കൽ,നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാലിഹ് ശിഹാബ് തങ്ങൾ, സയ്യിദ് ഷബീൽ ഹൈദ്രോസി തങ്ങൾ, ഒ പി. റഷീദ്, സയ്യിദ് മുഹ്സിൻ ബാഫഖി തങ്ങൾ, കെ. അബ്ദുൽ ലത്തീഫ്, തുടങ്ങിയവർ പ്രസംഗിച്ചു. നാഷണൽ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി കെ എസ്. മുജീബ് ഹസ്സൻ സ്വാഗതവും ഹംസ കുട്ടി ചെമ്മാട് നന്ദിയും പറഞ്ഞു.
ഭക്ഷ്യസുരക്ഷാ വകുപ്പ് വാക്കത്തോണും വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




