ഭക്ഷ്യസുരക്ഷാ വകുപ്പ് വാക്കത്തോണും വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു

മലപ്പുറം: പൊതുജനങ്ങളില്‍ സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണ ശീലം വളര്‍ത്തിയെടുന്നതില്‍ അവബോധം സൃഷ്ടിക്കുന്നതിനായി കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി (എഫ് എസ് എസ് എ ഐ) രാജ്യവ്യാപകമായി നടപ്പാക്കുന്ന ‘ഈറ്റ് റൈറ്റ് ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് വാക്കത്തോണ്‍ സംഘടിപ്പിച്ചു.
വാക്കത്തോണ്‍ രാവിലെ ഏഴിന് കളക്ട്രേറ്റ് മൈതാനിയില്‍ പെരിന്തല്‍മണ്ണ സബ് കളക്ടര്‍ അപൂര്‍വ്വ ത്രിപാദി ഫ്‌ളാഗ് ഓഫ് ചെയ്തു. ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ സുജിത്ത് പെരേര , ഡെപ്യൂട്ടി കളക്ടര്‍ എസ് എസ് സരിന്‍, മറ്റ് ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സബ് കലക്ടര്‍മാര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വാക്കത്തോണ്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്റ് വഴി തിരികെ സിവില്‍ സ്റ്റേഷന് മുന്നില്‍ സമാപിച്ചു.
തുടര്‍ന്ന് 10 മണി മുതല്‍ കോട്ടക്കുന്ന് ഡി ടി പി സി ഹാളില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരവും പോസ്റ്റര്‍ രചനാ മത്സരവും
നടന്നു. ചെറുധാന്യങ്ങളുടെ പ്രാധാന്യം, ഫുഡ് ഫോര്‍ട്ടിഫിക്കേഷന്‍ എന്നീ വിഷയങ്ങളില്‍ സെമിനാറുകളും സംഘടിപ്പിച്ചു. വൈകിട്ട് നാലു മുതല്‍ കോട്ടക്കുന്ന് പാര്‍ക്കിന് സമീപം ഭക്ഷ്യപ്രദര്‍ശന വിപണന മേളയുമുണ്ടായിരുന്നു.
RECENT NEWS

നിലമ്പൂര്‍ ജില്ലാശുപത്രിക്ക് പുതിയതായി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ
നിലമ്പൂര്‍: ജില്ലാശുപത്രിയില്‍ പുതിയതായി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മിക്കാന്‍ ഭരണാനുമതിയായി. പ്ലാന്റ് നിര്‍മാണം ഉടന്‍ ആരംഭിക്കും. എന്‍എച്ച്എം വിഹിതമായ 1.80 കോടി രൂപയും ജില്ലാ പഞ്ചായത്ത് വിഹിതമായ 95 ലക്ഷവുമുള്‍പ്പെടുത്തി 2.75 കോടിയുടെ [...]