15 വയസുകാരിയ്ക്ക് കഞ്ചാവ് നൽകി പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

15 വയസുകാരിയ്ക്ക് കഞ്ചാവ് നൽകി പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

ചങ്ങരംകുളം: ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട 15 വയസുകാരിയ്ക്ക് കഞ്ചാവ് നൽകി പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ചാലിശ്ശേരി പെരിങ്ങോട് സ്വദേശി അജ്മല്‍ (23), ചങ്ങരംകുളം ആലങ്കോട് മാമാണിപ്പടി സ്വദേശി ഷാബില്‍ (22) എന്നിവരെയാണ് തിരൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും ചങ്ങരംകുളം പോലീസും ചേര്‍ന്ന് പിടികൂടിയത്.

2023 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് സ്വദേശിനിയായ 15-കാരിയെ അജ്മൽ ഇൻസ്റ്റ​ഗ്രാം വഴിയാണ് പരിചയപ്പെട്ടത്. പിന്നീട് പെരിങ്ങോടുള്ള അജ്മലിന്റെ വീട്ടിലെത്തിച്ച് കഞ്ചാവ് നൽകി മയക്കിയതിന് ശേഷം ലൈം​ഗികമായി പീഡിപ്പിച്ചു. തുടർന്ന്, ഇയാളുടെ സുഹൃത്തായ ആലങ്കോട് സ്വദേശി ഷാബിലും പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നു.

സംഭവത്തിന് ശേഷം വീട്ടിലെത്തിയ പെണ്‍കുട്ടിയെ അസ്വാഭാവികമായ പെരുമാറ്റത്തെ തുടര്‍ന്ന് മഹിളാമന്ദിരത്തില്‍ പ്രവേശിപ്പിച്ചു. രണ്ടു വർഷത്തിന് ശേഷം നടന്ന കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനിന് നല്‍കിയ പരാതി പോലീസിന് കൈമാറുകയായിരുന്നു.

മിനി ഊട്ടിയിൽ ബൈക്കപകടത്തിൽ രണ്ട് കുട്ടികൾ മരിച്ചു

Sharing is caring!