മിനി ഊട്ടിയിൽ ബൈക്കപകടത്തിൽ രണ്ട് കുട്ടികൾ മരിച്ചു

കൊണ്ടോട്ടി: മിനി ഊട്ടി റോഡില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടു വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. കൊട്ടപ്പുറം കൊടികുത്തിപ്പറമ്പ് മക്കക്കാട് മുസ്തഫയുടെ മകന്‍ മുഫീദ് (15), പാണ്ടിയാട്ടുപുറം ചോലയില്‍ പുറായി പ്രകാശന്റെ മകന്‍ വിനായക് (16) എന്നിവരാണു മരിച്ചത്. ഇരുവരും കൊട്ടപ്പുറം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്.
മുഫീദ് പത്താം ക്ലാസിലും വിനായക് പ്ലസ് വണ്ണിലുമാണ് പഠിക്കുന്നത്. മിനി ഊട്ടിയിലേക്ക് വിനോദയാത്രക്ക് പോവുന്നതിനിടെ രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം നടന്നത്. വിദ്യാര്‍ത്ഥികളുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
ഹബീബ മുഫീദിന്റെ മാതാവും മുഹസിന്‍, മുഷറിഫ് എന്നിവര്‍ സഹോദരങ്ങളുമാണ്. ബിനിഷയാണ് വിനായകന്റെ മാതാവ്. വൈശാഖി സഹോദരിയാണ്.
താനൂരിലെ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി
RECENT NEWS

നിലമ്പൂര്‍ ജില്ലാശുപത്രിക്ക് പുതിയതായി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ
നിലമ്പൂര്‍: ജില്ലാശുപത്രിയില്‍ പുതിയതായി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മിക്കാന്‍ ഭരണാനുമതിയായി. പ്ലാന്റ് നിര്‍മാണം ഉടന്‍ ആരംഭിക്കും. എന്‍എച്ച്എം വിഹിതമായ 1.80 കോടി രൂപയും ജില്ലാ പഞ്ചായത്ത് വിഹിതമായ 95 ലക്ഷവുമുള്‍പ്പെടുത്തി 2.75 കോടിയുടെ [...]