മികച്ച അര്‍ബന്‍ബാങ്ക് ചെയര്‍മാനുള്ള ദേശീയ പുരസ്‌ക്കാരം ആര്യാടന്‍ ഷൗക്കത്തിന്

മികച്ച അര്‍ബന്‍ബാങ്ക് ചെയര്‍മാനുള്ള ദേശീയ പുരസ്‌ക്കാരം ആര്യാടന്‍ ഷൗക്കത്തിന്

നിലമ്പൂര്‍: മികച്ച അര്‍ബന്‍ ബാങ്ക് ചെയര്‍മാനുള്ള ആള്‍ ഇന്ത്യാ ബിസിനസ് ഡെവലപ്പ്‌മെന്റ് അസോസിയേഷന്റെ ദേശീയ പുരസ്‌ക്കാരം നിലമ്പൂര്‍ സഹകരണ അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തിന്. ന്യൂഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ നടന്ന ചടങ്ങില്‍ പുരസ്‌ക്കാരം മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തില്‍ നിന്നും ആര്യാടന്‍ ഷൗക്കത്ത് ഏറ്റുവാങ്ങി. ആധുനിക സാങ്കേതിക വിദ്യയുടെ നേട്ടങ്ങള്‍ ഗ്രാമീണ മേഖലയില്‍ സഹകരണ ബാങ്കിങ് രംഗത്ത് ഫലപ്രദമായി നടപ്പാക്കിയതും സാമ്പത്തിക, സാമൂഹിക മേഖലയുടെ വളര്‍ച്ചക്കായി നടത്തിയ ഇടപെടലുകളും പരിഗണിച്ചാണ് പുരസ്‌ക്കാരം. ചടങ്ങില്‍ ഒമാന്‍ ഹൈക്കമ്മീഷണര്‍ കെ.എസ് റാണ, മുന്‍ അംബാസിഡര്‍ വി.ബി സോണ, ജിതേന്ദ്രസിങ് ഷണ്ഡി, ഒ.പി ജിന്‍ഡാല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ആര്‍.ഡി പാത്തിഥാര്‍ സംബന്ധിച്ചു.

പാഠം ഒന്ന് ഒരു വിലാപം, ദൈവനാമത്തില്‍, വിലാപങ്ങള്‍ക്കപ്പുറം എന്നീ സിനിമകളിലൂടെ മികച്ച തിരക്കഥാകൃത്തിനും മികച്ച സിനിമക്കുമുള്ള സംസ്ഥാന ദേശീയ പുരസ്‌ക്കാരങ്ങള്‍ നേടിയ ചലച്ചിത്രകാരനാണ് ആര്യാടന്‍ ഷൗക്കത്ത്, നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റും നഗരസഭാ ചെയര്‍മാനുമായിരിക്കെ ദേശീയ ശ്രദ്ധ നേടിയ ഒട്ടേറെ വിദ്യാഭ്യാസ, വികസന പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്.

കോവിഡ്, പ്രളയ കാല പ്രതിസന്ധികളെ അതിജീവിച്ച പ്രവര്‍ത്തന മികവ്, അതിവേഗ വളര്‍ച്ച, പ്രവര്‍ത്തനമികവ്, മികച്ച ബാങ്കിങ് സേവനങ്ങള്‍ എന്നിങ്ങനെ പതിനഞ്ചോളം ദേശീയ പുരസ്‌ക്കാരങ്ങള്‍ നിലമ്പൂര്‍ അര്‍ബന്‍ ബാങ്കിന് ലഭിച്ചിട്ടുണ്ട്. 26 ബ്രാഞ്ചുകളുള്ള സംസ്ഥാനത്തെ മികച്ച അര്‍ബന്‍ ബാങ്കുകള്‍ ഒന്നായ നിലമ്പൂര്‍ അര്‍ബന്‍ ബാങ്ക് 1731.56 കോടിയുടെ ബിസിനസാണ് നടത്തുന്നതെന്ന് ജനറല്‍ മാനേജര്‍ എ.ആര്‍ വിമല്‍കുമാര്‍ അറിയിച്ചു. 1037.96 കോടി നിക്ഷേപവും 693.60 കോടിയുടെ വായ്പയുമാണുള്ളത്.

പരാതികൾ കുറക്കുന്നതിൽ ഉദ്യോഗസ്ഥ തലത്തിൽ ജാഗ്രത വേണം – മന്ത്രി വി അബ്ദുറഹിമാൻ

Sharing is caring!