മഅദിന്‍ എം-ലിറ്റ് ഫെസ്റ്റിന് ഉജ്ജ്വല തുടക്കം

മഅദിന്‍ എം-ലിറ്റ് ഫെസ്റ്റിന് ഉജ്ജ്വല തുടക്കം

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ വിവിധ ദഅവാ കോളജുകള്‍ മാറ്റുരക്കുന്ന മഅദിന്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിന് ഉജ്ജ്വല തുടക്കം. ഫെസ്റ്റിന് തുടക്കം കുറിച്ച് കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി.എം മുസ്തഫ കോഡൂര്‍ പതാക ഉയര്‍ത്തി. കുല്ലിയ്യ ശരീഅ ഡയറക്ടര്‍ അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി അദ്ധ്യക്ഷത വഹിച്ചു.

സയ്യിദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് ഖാസിം ജമലുല്ലൈലി, സയ്യിദ് ശഫീഖ് അല്‍ ബുഖാരി കരുവന്‍തിരുത്തി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, ഇബ്റാഹീം സഖാഫി പുഴക്കാട്ടിരി, അബദുന്നാസിര്‍ അഹ്സനി കരേക്കാട്, സൈതലവി സഅദി പെരിങ്ങാവ്, ദുല്‍ഫുഖാറലി സഖാഫി, അബൂബക്കര്‍ അഹ്‌സനി പറപ്പൂര്‍, ശഫീഖ് മിസ്ബാഹി പാതിരിക്കോട്, മുസ്തഫ സഖാഫി പുറമണ്ണൂര്‍, ബഷീര്‍ സഅദി വയനാട് എന്നിവര്‍ സംബന്ധിച്ചു.

മഅദിന്‍ അക്കാദമിക്ക് കീഴിലുള്ള 28 ദഅ്വാ കോളേജിലെ നാലായിരത്തോളം പ്രതിഭകളാണ് 140 ഇനങ്ങളിലായി എം-ലിറ്റില്‍ മാറ്റുരക്കുന്നത്. (ചൊവ്വ) വൈകുന്നേരം 3 ന് നടക്കുന്ന സമാപന സംഗമം മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും.  സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്റാഹീം ബാഖവി അദ്ധ്യക്ഷത വഹിക്കും. മഅ്ദിന്‍ അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍ സന്ദേശ പ്രഭാഷണം നടത്തും.

എലൈറ്റ് ലീ​ഗ് ഇന്നത്തെ കളികളിൽ റോയൽ എഫ് സിയും, സ്പോർട്ടിം​ഗ് ക്ലബും ജേതാക്കൾ

Sharing is caring!