എലൈറ്റ് ലീഗ് ഇന്നത്തെ കളികളിൽ റോയൽ എഫ് സിയും, സ്പോർട്ടിംഗ് ക്ലബും ജേതാക്കൾ

മലപ്പുറം: കോട്ടപ്പടി സ്റ്റേഡിയത്തിൽ നടക്കുന്ന കാരാടൻ ലാൻ്റ്സ് എലൈറ്റ് ഡിവിഷൻ ലീഗ് ഫുട്ബോളിൻ്റെ രണ്ടാം ദിന മത്സരത്തിലെ
ആദ്യകളിയിൽ സ്പോർട്ടിംഗ് ക്ലബ്ബ് മലപ്പുറം വിജയികളായി. ഏകപക്ഷിയമായ ഒരു ഗോളിന് എംഇഎസ് കോളെജ് മമ്പാടിനെയാണ് തോൽപ്പിച്ചത്.
കളിയുടെ 37 മത് മിനിറ്റിൽ ലബീബാണ് മലപ്പുറത്തിന് വിജയ ഗോൾ സമ്മാനിച്ചത്. സ്കോർ (1 0). മാൻ ഓഫ് ദി പ്ലയർ ആയി സ്പോർട്ടിംഗ് ക്ലബ്ബ് മലപ്പുറത്തിൻ്റെ ലബീബിനെ തിരഞ്ഞെടുത്തു.
എൻഎസ്എസ് കോളെജ് മഞ്ചേരിയും റോയൽ എഫ്സി മഞ്ചേരിയും തമ്മിൽ നടന്ന രണ്ടാം മത്സരത്തിൽ ഏകപക്ഷിയമായ രണ്ട് ഗോളുകൾക്ക് റോയൽ എഫ്സി മഞ്ചേരി ജേതാക്കളായി. കളിയുടെ പത്താം മിനുറ്റിൽ അജ്നാസും 88 -ാമത്തെ മിനുറ്റിൽ ജാൻബാസും റോയൽ എഫ്സിക്ക് വേണ്ടി ഗോളുകൾ സ്കോർ ചെയ്തു. രണ്ടാമത്തെ മത്സരത്തിലെ മാൻ ഓഫ് ദ പ്ലയർ ആയി റോയൽ എഫ് സി മഞ്ചേരിയുടെ അജ്നാസിനെ തിരെഞ്ഞെടുത്തു.
നാളെ 4.30 ന് നടക്കുന്ന ആദ്യ മത്സരത്തിൽ ബാസ്കോ ഒതുക്കുങ്ങൽ ഇഎംഇഎ കോളേജ് കൊണ്ടോട്ടിയുമായി ഏറ്റുമുട്ടും. 7 മണിക്ക് നടക്കുന്ന രണ്ടാം മത്സരത്തിൽ എംഇഎസ് കോളെജ് മമ്പാടും യുവധാര അകമ്പാടവും തമ്മിൽ മത്സരിക്കും.
താനൂരിലെ കൊലക്കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തി
RECENT NEWS

കിഴിശ്ശേരിയില്‍ ഗുഡ്സ് ഓട്ടോ ഇടിച്ച് യുവാവ് മരിച്ചത് കൊലപാതകമെന്ന് സംശയം
മഞ്ചേരി: കിഴിശ്ശേരിയില്‍ ഗുഡ്സ് ഓട്ടോ ഇടിച്ച് തെറിപ്പിച്ച വഴിയാത്രക്കാരന് മരിച്ചത് കൊലപാതകമാണെന്ന് സംശയം. അസം സ്വദേശി അഹദുല്‍ ഇസ്ലാമാണ് മരിച്ചത്. കൊണ്ടോട്ടി പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ ആസാം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ഗുല്‍സാറിനെ [...]