അംഗനവാടിക്ക് കെട്ടിടം പണിയാന്‍ സ്ഥലം സൗജന്യമായി നല്കി മാതൃക കാണിച്ച് അമ്പലവന്‍ അടുമണ്ണില്‍ കുടുംബം
![അംഗനവാടിക്ക് കെട്ടിടം പണിയാന്‍ സ്ഥലം സൗജന്യമായി നല്കി മാതൃക കാണിച്ച് അമ്പലവന്‍ അടുമണ്ണില്‍ കുടുംബം](https://cdn.statically.io/img/malappuramlife.com/wp-content/uploads/2024/12/ANGANWADI-e1734446750891.jpg)
മലപ്പുറം: പറപ്പൂര് പഞ്ചായത്തിലെ ഗാന്ധിനഗര്‍ 85ാം നമ്പര്‍ അംഗനവാടിക്ക് സ്വന്തമായി കെട്ടിടം പണിയാന്‍ 10 ലക്ഷം മതിപ്പുവിലയുള്ള 3.30 സെന്റ് സ്ഥലം സൗജന്യമായി നല്കി അമ്പലവന്‍ അടുമണ്ണില്‍ കുടുംബം നാടിന് മാതൃകയായി. 9-ാം വാര്‍ഡിലെ ഗാന്ധിനഗറില്‍ 2015 ലാണ് അംഗനവാടി ആരംഭിച്ചത് .രണ്ട് വര്‍ഷത്തോളം വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു. ഉടമ കെട്ടിടം പൊളിച്ചപ്പോള്‍ അംഗന്‍വാടിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. സ്ഥലം കിട്ടാതെ വന്നപ്പോള്‍ താല്കാലികമായി പ്രവര്‍ത്തിക്കാന്‍ തൊട്ടടുത്തുള്ള മുണ്ടോത്ത് പറമ്പ് ഗവ:യു.പി സ്ക്കൂള് കെട്ടിടത്തില്‍ അധികൃതര്‍ സൗകര്യമൊരുക്കുകയായിരുന്നു.
പിന്നീട് അംഗനവാടി സ്കൂള്‍ കോമ്പൗണ്ടില്‍ നിന്ന് മാറ്റി സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടത് സ്ക്കൂളിന്റെയും അംഗനവാടിയുടെയും അധികൃതര്‍ തമ്മില്‍ വര്‍ഷങ്ങളോളം നീണ്ടു നിന്ന നിയമപോരാട്ടത്തിന് വഴി തെളിയിച്ചു. 600ല്‍ അധികം കുട്ടികള്‍ പഠിക്കുന്ന സ്ക്കൂള് കെട്ടിടത്തില്‍ നിന്നും അംഗനവാടി അടിയന്തിര മായി മാറ്റി സ്ഥാപിക്കാന്‍ സ്കൂള്‍ അധിതൃര്‍ ഹൈക്കോടതിയെ സമീപിച്ചു. രണ്ട് വകുപ്പുകള്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങളും വ്യത്യസ്ഥ പ്രായത്തിലുള്ള കുട്ടികളും ഒരേ കോമ്പൗണ്ടില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളും കുട്ടികളുടെ അവകാശ സംരക്ഷണവും കോടതി പരിഗണിച്ച് ഉചിതമായ നടപടി സ്വീകരിക്കാന്‍ രണ്ട് മാസ സമയം അനുവദിച്ച് കൊണ്ട് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറെ ഹൈക്കോടതി ചുമതലപ്പെടുത്തി ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍. ജില്ലാ വിദ്യഭ്യാസ ഉപ ഡയറക്ടര്‍ കെ.പി. രമേശ് കുമാര്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ വെച്ചാണ് അംഗനവാടിക്ക് കെട്ടിടം പണിയാനുള്ള സ്ഥലത്തിന്റെ രേഖ അമ്പലവന്‍ അടുമണ്ണില്‍ മുഹമ്മദ് കുട്ടി ( കുഞ്ഞിപ്പ ) അധികൃതര്‍ക്ക് കൈമാറിയത്.
യോഗത്തില്‍ പറപ്പൂര് പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ്ജ് ഇ.കെ.സൈദുബിന്, വാര്‍ഡ് അംഗം അംജദാ ജാസ്മിന്, ഐസ് .സി.ഡി.എസ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് എ.ഇ, ഹെഡ്മിസ്ട്രസ് ആര്.എം.ഷാഹിന, പി.ടി.എ. പ്രസിഡന്റ് ഇ.കെ. ഉബൈദ്, എസ്.എം.സി. ചെയര്മാന് എ.എ. കബീര്‍, എം.പി.സധു, ഷരീഫ് പൊട്ടികല്ല് എന്നിവര്‍ പങ്കെടുത്തു.
സുബ്ഹി നമസ്കാരം കഴിഞ്ഞ് പള്ളിയിൽ നിന്നിറങ്ങിയ ആൾ ലോറിക്കടിയിൽപെട്ട് മരിച്ചു
RECENT NEWS
![](https://malappuramlife.com/wp-content/uploads/2025/01/Bus-driver-death-700x400.jpg)
തവനൂരിൽ ബസ് ഡ്രൈവറെ ബസ്സിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം: ബസ് ഡ്രൈവറെ ബസ്സിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ കുറ്റിപ്പുറം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ദുർഗ ബസ്സിലെ ഡ്രൈവർ തൃശ്ശൂർ മുളയം വലക്കാവ് സ്വദേശി മുണ്ടയൂർ വളപ്പിൽ രാജേഷ് (44) നെ ആണ് ബസ്സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. [...]