സുബ്ഹി നമസ്കാരം കഴിഞ്ഞ് പള്ളിയിൽ നിന്നിറങ്ങിയ ആൾ ലോറിക്കടിയിൽപെട്ട് മരിച്ചു

കൊണ്ടോട്ടി: സുബ്ഹി നമസ്കാരം കഴിഞ്ഞ് പള്ളിയില്‍ നിന്നിറങ്ങിയ ആള്‍ ലോറിക്കടിയില്‍പെട്ട് മരിച്ചു. നിയന്ത്രണം വിട്ടു മറിഞ്ഞ ലോറിക്കടിയില്‍പെട്ടാണ് കൊണ്ടോട്ടി നീറ്റാണിമ്മല്‍, എട്ടിയകത്ത് രായിന്‍ മമ്മദിന്റെ മകന്‍ അലവിക്കുട്ടി (52) മരിച്ചത്.
ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെ കൊണ്ടോട്ടിക്കടുത്ത് നീറ്റാണിമ്മലിലാണ് അപകടം നടന്നത്. കരിങ്കല്ലുമായി പോകുന്ന ലോറി നിയന്ത്രണം വിട്ട് അലവിക്കുട്ടിയുടെ ശരീരത്തിലേക്ക് മറിയുകയായിരുന്നു. ലോറിക്കടിയില്‍ കുടുങ്ങിയ അലവിക്കുട്ടി സംഭവസ്ഥലത്തു വെച്ചുത്തന്നെ മരിച്ചു.
കാലിക്കറ്റിലെ വിദ്യാര്‍ഥികള്‍ക്ക് ജോലി ഉറപ്പാക്കും – വി.സി.
RECENT NEWS

കിഴിശ്ശേരിയില്‍ ഗുഡ്സ് ഓട്ടോ ഇടിച്ച് യുവാവ് മരിച്ചത് കൊലപാതകമെന്ന് സംശയം
മഞ്ചേരി: കിഴിശ്ശേരിയില്‍ ഗുഡ്സ് ഓട്ടോ ഇടിച്ച് തെറിപ്പിച്ച വഴിയാത്രക്കാരന് മരിച്ചത് കൊലപാതകമാണെന്ന് സംശയം. അസം സ്വദേശി അഹദുല്‍ ഇസ്ലാമാണ് മരിച്ചത്. കൊണ്ടോട്ടി പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ ആസാം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ഗുല്‍സാറിനെ [...]