ലഹരിക്കെതിരെ റീൽ ഒരുക്കി മലപ്പുറത്തെ വിദ്യാർഥികൾ

ലഹരിക്കെതിരെ റീൽ ഒരുക്കി മലപ്പുറത്തെ വിദ്യാർഥികൾ

മലപ്പുറം: സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരിയുടെ ഉപയോഗത്തിനെതിരെ ജില്ലയിലെ കരിയർ ഗൈഡൻസ് & അഡോളസെന്റ്സ് കൗൺസിലിംഗ് സെല്ല് ഹയർ സെക്കന്ററി വിദ്യാർഥികൾക്കിടയിൽ സംഘടിപ്പിച്ച റീൽസ് മത്സര വിജയികളെ അനുമോദിച്ചു. സ്കൂൾ സൗഹൃദ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ജില്ലയിലെ 132 സ്കൂളുകൾ മത്സരത്തിൽ പങ്കെടുത്തു.

ലഹരിവസ്തുക്കളുടെ ഉപയോഗം വ്യക്തി ജീവിതത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന ദൂഷ്യ ഫലങ്ങളുടെ നേർകാഴ്ചകളായിരുന്നു റീൽസിന്റെ ഉള്ളടക്കം….ലഹരിയുടെ ഉപയോഗം വ്യക്തിയുടെ ആരോഗ്യത്തെയും കുടുംബത്തെയും സമൂഹത്തെയും തകർക്കുമെന്നും വ്യക്തികളിൽ അസാധാരണവും സാമൂഹിക വിരുദ്ധവുമായ പെരുമാറ്റങ്ങൾ ഇതുണ്ടാക്കുമെന്നും പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതായിരുന്നു ഓരോ റീൽസും.ലഹരിയിൽ അടിമപ്പെട്ട ഒരാൾ സ്വയം മനസുവെച്ചാൽ ലഹരിയുടെ ചതി കുഴിയിൽ നിന്ന് ഏതൊരാൾക്കും രക്ഷപെടാൻ സമൂഹം അവസരം നൽകുന്നുണ്ടെന്ന നല്ല സന്ദേശം നൽകികൊണ്ടാണ് ഓരോ റീൽസും അവസാനിക്കുന്നത്.

മികച്ച നിലവാരം പുലർത്തിയ റീൽസുകളിൽ നിന്നും തെരഞ്ഞെടുത്ത ആലത്തിയൂർ കെ എച്ച് എം എച്ച് എസ് എസ് ഒന്നാം സ്ഥാനവും, കൊണ്ടോട്ടി ജി.വി.എച്ച്.എസ്. എസ് രണ്ടാം സ്ഥാനവും ജി.എച്ച്.എസ് അരീക്കോട് മൂന്നാം സ്ഥാനവും നേടി. ഏറ്റവും കൂടുതൽ വ്യൂവേഴ്സിലേക്ക് റീൽസ് എത്തിച്ച സ്കൂളിനുള്ള അവാർഡ് മഞ്ചേരി എച്ച്. എം.വൈ.എച്ച്.എസ്.എസ് കരസ്ഥമാക്കി. മലപ്പുറം ജില്ലാ പ്ലാനിങ് ഓഫീസ് കോൺഫറൻസ് ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ മലപ്പുറം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ. പി എം അനിൽ വിജയികൾക്ക് മൊമെന്റോ കൾ നൽകി ആദരിച്ചു. സി.ജി.എ.സി ജില്ലാ ഭാരവാഹികൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

‘മ’ ലിറ്ററേച്ചർ ഫെസ്റ്റിവൽ – മുനവ്വറലി ശിഹാബ് തങ്ങൾ ചെയർമാൻ

 

Sharing is caring!