റോമിലെ ​ഗ്രാൻ‍ഡ് മോസ്ക് സന്ദർശിച്ച് സാദിഖലി തങ്ങൾ

റോമിലെ ​ഗ്രാൻ‍ഡ് മോസ്ക് സന്ദർശിച്ച് സാദിഖലി തങ്ങൾ

റോം: ലോക സര്‍വ്വമത സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ പാണക്കാട് സയ്യിദ്‌ സാദിഖലി ശിഹാബ് തങ്ങള്‍ക്ക് റോമില്‍ വന്‍ വരവേല്‍പ്പ്. റോമിലെ ഇസ്ലാമിക നേതൃത്വവും വലിയ പ്രധാന്യത്തോടെയാണ് പാണക്കാട് സയ്യിദ് സാദിഖലി തങ്ങളുടെ സന്ദര്‍ശനത്തെ കാണുന്നത്. പാശ്ചാത്യ ലോകത്തെ ഏറ്റവും വലിയ പള്ളിയായ റോം ഗ്രാന്‍ഡ് മോസ്‌കും ഇസ്്‌ലാമിക് സെന്ററും സാദിഖലി തങ്ങള്‍ സന്ദര്‍ശിച്ചു.

ഹൃദ്യമായ വരവേല്‍പ്പാണ് ചീഫ് ഇമാം ഡോ. നാദര്‍ അല്‍ അഖാദ്, മോസ്‌ക് ഡയറക്ടര്‍ ഡോ. അബ്ദുല്ല റിദ് വാന്‍ എന്നിവര്‍ തങ്ങള്‍ക്ക് നല്‍കിയത്. ഇറ്റലിയിലെ മുസ്്ലിം സമൂഹത്തെ കുറിച്ചും അവരുടെ സാംസ്‌കാരിക, സാമൂഹിക ഇടപെടലുകളെ കുറിച്ചും സാദിഖലി തങ്ങള്‍ വിശകലനം നടത്തി.

ഇറ്റലിയിലെ മുസ്്‌ലിം സമൂഹത്തെ കുറിച്ചും അവരുടെ സാംസ്‌കാരിക, സാമൂഹിക ഇടപെടലുകളെ കുറിച്ചും മനസിലാക്കാന്‍ സന്ദര്‍ശനം ഉപകരിച്ചുവെന്ന് തങ്ങൾ പറഞ്ഞു.

12 വയസുകാരിയെ പീഡിപ്പിച്ച കേസിൽ വളർത്തച്ഛന് 141 വർഷം കഠിനതടവ്

Sharing is caring!