12 വയസുകാരിയെ പീഡിപ്പിച്ച കേസിൽ വളർത്തച്ഛന് 141 വർഷം കഠിനതടവ്

മഞ്ചേരി: 12 വയസ്സുകാരിയായ പെണ്‍കുട്ടിയെ പലതവണ ഗുരുതരമായ ലൈംഗികാതിക്രമം നടത്തിയ രണ്ടാനച്ഛന് 141 വർഷം കഠിന തടവും 7.85 ലക്ഷം രൂപ പിഴയും ശിക്ഷയും വിധിച്ചു. മഞ്ചേരി പ്രത്യേക പോസ്കോ കോടതി ജഡ്ജി എ എം അഷ്റഫാണ് മലപ്പുറം വനിതാ പോലീസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ ശിക്ഷ വിധിച്ചത്.
14 വയസ്സും 9 മാസവും മാത്രം പ്രായമുള്ള അതിജീവിത അമ്മയുമൊത്ത് താമസിച്ച് വരുന്ന വാടക ക്വാര്‍ട്ടേഴ്സില്‍ വെച്ച് അതിജീവിതയ്ക്ക് സംരക്ഷണം നല്‍കേണ്ടതായ രണ്ടാനച്ഛനായ പ്രതി അതിജീവിതയ്ക്ക 12 വയസ്സ് തികയുന്നതിനു മുമ്പായി 2017 വര്‍ഷത്തിലെ ഒരു ദിവസം മുതല്‍ പല ദിവസങ്ങളിലായി അതിജീവിതയുടെ ശരീരത്തില്‍ സ്പര്‍ശിച്ച് ലൈംഗികാക്രമണം നടത്തുകയും 2020 നവംബര്‍ മാസം മുതല്‍ 2021 ഫെബ്രുവരി വരെയുളള കാലഘട്ടത്തില്‍ പല സമയങ്ങളിലായി അന്തഃപ്രവേശിത ലൈംഗീകാതിക്രമം നടത്തുകയും ചെയ്തു എന്നാണ് കേസ്. ഐ പി സി സെക്ഷനുകളായ 376 (3), 354 A(1)(i) r/w 354 A (2), പോക്സോ ആക്റ്റ് പ്രകാരമുള്ള 5(l), (n) r/w 6(1), 9(l), (m), (n) r/w 12, ജുവനൈൽ ജസ്റ്റിസ് ആക്റ്റിലെ സെക്ഷൻ പ്രകാരവുമാണ് ശിക്ഷ വിധിച്ചത്.
ജാമ്യത്തിലിറങ്ങിയ പ്രതി അതിജീവിതയെ വീണ്ടും പീഢിപ്പിച്ചതിന് വനിതാ പോലീസ് സ്റ്റേഷനില്‍ കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും, കേസിന്‍റെ വിചാരണ നടപടികള്‍ ഇതേ കോടതിയില്‍ അവസാന ഘട്ടത്തിലാണ്.
പ്രതിയുടെ റിമാണ്ട് കാലയളവ് ശിക്ഷയായി പരിഗണിക്കും. പ്രതി പിഴയടക്കുന്ന പക്ഷം പിഴ സംഖ്യ അതിജീവിതയ്ക്ക് നല്‍കാനും ഉത്തരവായി. കൂടാതെ വിക്ടിം കോമ്പന്‍സേഷന്‍ സ്കീം പ്രകാരം കൂടുതല്‍ നഷ്ട പരിഹാരം നല്‍കുന്നതിനായി ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയോട് നിര്‍ദ്ദേശിച്ചു.
മലപ്പുറം സ്വദേശിനിയുടെ കൊലപാതകം; കൂടെയുണ്ടായിരുന്ന യുവാവിനായി തിരിച്ചിൽ
വനിതാ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടറായിരുന്ന റസിയാ ബംഗാളത്ത് കേസ്സ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത കേസ്സില്‍ സബ് ഇന്‍സ്പെക്ടര്‍ പി.വി സിന്ധു ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ദീപ അന്വേഷണത്തില്‍ സഹായിച്ചു.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ.സോമസുന്ദരന്‍ ഹാജരായി. കേസില്‍ പ്രോസിക്യുഷന്‍ ഭാഗം തെളിവിലേക്കായി 12 സാക്ഷികളെ വിസ്തരിച്ചിട്ടുള്ളതും, 24 രേഖകള്‍ ഹാജരാക്കിയിട്ടുള്ളതുമാണ്. പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ അസി.സബ് ഇന്‍സ്പെക്ടര്‍മാരായ സല്‍മ. എന്‍, ഷാജിമോള്‍. പി. എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു.
RECENT NEWS

ഇസ്രയേലുമായുള്ള ചങ്ങാത്തത്തിന് വഴിതുറന്നത് കോൺഗ്രസ്: മുഖ്യമന്ത്രി
കഴിഞ്ഞദിവസം ഇസ്രയേല്‍ ഇറാനെ നെറികെട്ടരുതിയിലാണ് ആക്രമിച്ചത്. ആരാണ് അവര്‍ക്ക് അതിന് അധികാരം കൊടുത്തത്.