പാണക്കാട് കുടുംബത്തെ പ്രകീർത്തിച്ച് ബെസേലിയസ് മാർ ക്ലിമിസ് തിരുമേനി

തിരുവനന്തപുരം: പാണക്കാട് കുടുംബം എല്ലാ കാലത്തും മതസൗഹാർദ്ദത്തിന് വേണ്ടി പ്രവർത്തിച്ചവരാണെന്ന് കേരള കത്തോലിക്ക ബിഷപ്പ്‌സ് കൗൺസിൽ പ്രസിഡന്റ് (കെ.സി.ബി.സി) കർദിനാൾ ബെസേലിയസ് മാർ ക്ലിമിസ് തിരുമേനി പറഞ്ഞു. വി.ജെ.ടി ഹാളിൽ നടന്ന കൗൺസിൽ ഫോർ കമ്യൂണിറ്റി കോ ഓപ്പറേഷൻ തിരുവനന്തപുരം ചാപ്റ്റർ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1992ൽ അയോധ്യ പ്രശ്നം നടക്കുമ്പോൾ പാണക്കാട് കുടുംബത്തിന്റെ ഇടപെടൽ കാരണമാണ് അക്രമങ്ങൾ ഉണ്ടാകാതിരുന്നത്. മത സൗഹാർദ്ദത്തിന്റെ കാര്യത്തിൽ പാണക്കാട്ട് കുടുംബത്തിന്റെ ഇടപെടലുകൾ ഈ നാട്ടിൽ എല്ലാ കാലത്തും അനിവാര്യമാണ്.- അദ്ദേഹം വ്യക്തമാക്കി.
മാനവിക ഐക്യവും പരസ്പര സ്നേഹവും ഊട്ടിയുറപ്പിക്കുന്നതിന് അനിവാര്യമായ കൂടിയിരുത്തമായിരുന്നു തിരുവനന്തപുരത്ത് നടന്ന കൗൺസിൽ ഫോർ കമ്യൂണിറ്റി കോ ഓപ്പറേഷനെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ആശയങ്ങളിലും അഭിപ്രായങ്ങളിലും വ്യത്യാസങ്ങളുള്ള മനുഷ്യർ ഒത്തുകൂടിയിരിക്കുന്ന കാഴ്ച പലവർണങ്ങളും ഗന്ധങ്ങളുമുള്ള പൂവുകൾ നിറഞ്ഞ പൂന്തോട്ടം പോലെ മനോഹരമാണെന്നും തങ്ങൾ കൂട്ടിച്ചേർത്തു. സ്വാമി അശ്വതി തിരുനാൾ, പി മുഹമ്മദാലി (ഗൾഫാർ), ഫാ. യൂജിൻ പെരേര (ലത്തീൻ സഭ), പി രാമചന്ദ്രൻ (സി.സി.സി ജനറൽ സെക്രട്ടറി), ഡോ. പി.പി ഷൊഹൈബ് മൗലവി (പാളയം ഇമാം), ഡോ. ഹുസൈൻ മടവൂർ, ഫാ. ജേക്കബ് പാലക്കാപ്പള്ളി (കെ.സി.ബി.സി സെക്രട്ടറി), പുനലൂർ സോമരാജൻ, സി.എച്ച് റഹീം, എം.എം സഫർ, ഫാ. തോമസ് കയ്യാലക്കൽ, അഡ്വ. മുഹമ്മദ് ഷാ, സാജൻ വേളൂർ, എം.എസ് ഫൈസൽ ഖാൻ, ഡോ. പി നസീർ തുടങ്ങിവർ സംസാരിച്ചു.
സി പി ഐ ലോങ്മാർച്ചിനിടെ പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള് കയറി പ്രചരണം നടത്തി