സി പി ഐ ലോങ്മാർച്ചിനിടെ പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു
മലപ്പുറം: പ്രകൃതി ദുരന്തം വേട്ടയാടിയ വയനാടിനോടുള്ള കേന്ദ്ര ഗവൺമെന്റിന്റെ അവഗണനക്കെതിരെ സിപിഐ ജില്ലാ കൗൺസിൽ മഞ്ചേരിയിൽ നിന്നും മലപ്പുറത്തേക്ക് സംഘടിപ്പിച്ച ലോങ് മാർച്ചിനിടെ പ്രവർത്തകൻ കുഴത്തുവീണു മരിച്ചു. പൊന്നാനി പുതിയിരുത്തി കാറഞ്ചേരി വീട്ടിൽ അസീസ് (63) ആണ് ബഹുജന മാർച്ചിൽ പങ്കെടുത്തു കൊണ്ടിരിക്കെ മഞ്ചേരി വായ്പ്പാറ പടിയിൽ വച്ച് തളർന്നു വീണത്. ഉടനെ മഞ്ചേരി പ്രശാന്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പുതുപൊന്നാനി സ്വദേശിയാണ് അസീസ്. ഏറെക്കാലമായി പുതിയിരുത്തി അയിരൂരിലാണ് താമസം. മാതാവ്: ആയിഷക്കുട്ടി. ഭാര്യ: ആയിഷ. മക്കൾ: ഹാരിസ്, അനീഷ്, അജീഷ്, ഹസീന, അനീഷ. സഹോദരങ്ങൾ:
ജാഫർ, മഹബൂബ്, പരേതനായ അമീർ, സക്കീന, സുഹറ. മൃതദേഹം ഇന്നലെ രാത്രിയോടെ പാലപ്പെട്ടി സ്വാമിപ്പടിയിൽ മകന്റെ വീട്ടിൽ എത്തിച്ചു. പൊതുദർശനത്തിനുശേഷം നാളെ രാവിലെ 10ന് പാലപ്പെട്ടി ബദർ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.
തുടർന്ന് ജാഥയുടെ സ്വീകരണങ്ങൾ ഒഴിവാക്കി മലപ്പുറം കുന്നുമ്മലിൽ കേന്ദ്ര സർക്കാറിന്റെ വഞ്ചനക്കെതിരെ പ്രതിഷേധ ജ്വാല തെളിയിച്ച് സമരം അവസാനിപ്പിച്ചു. നേരത്തെ മഞ്ചേരിയിൽ നടന്ന ചടങ്ങിൽ സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗവും ജനയുഗം എഡിറ്ററുമായ രാജാജി മാത്യു തോമസ് ലോങ് മാർച്ച് ഉദ്ഘാടനം ചെയ്തു.
മലപ്പുറം സ്വദേശി കടലുണ്ടി പുഴയിൽ മുങ്ങി മരിച്ചു
RECENT NEWS
ഉമ്മയുടെ സംസ്ക്കാരം കഴിഞ്ഞ് തിരികെയത്തിയ പ്രവാസി യുവാവ് മരണപ്പെട്ടു
അബുദാബി: അമ്മയുടെ സംസ്കാരം കഴിഞ്ഞ് തിരികെ വന്ന മലയാളി യുവാവ് 20 ദിവസത്തിന് ശേഷം അബുദാബിയില്‍ മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് ചിത്താരി സ്വദേശിയായ എംപി മുഹമ്മദ് ഇർഷാദ് (36) ആണ് മരിച്ചത്. പ്രവാസ ലോകത്തിനും വേദനയാകുകയാണ് യുവാവിന്റെ വേര്‍പാട്. [...]