കോട്ടപ്പടി മാർക്കറ്റ് കെട്ടിടം വൈകുന്നതിൽ പ്രതിഷേധിച്ച് വ്യാപാരികളുടെ സത്യാഗ്രഹം

മലപ്പുറം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം മുനിസിപ്പൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കോട്ടപ്പടി മാർക്കറ്റ് കെട്ടിടം എത്രയും പെട്ടെന്ന് പണിപൂർത്തീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മലപ്പുറം മുനിസിപ്പൽ ഓഫീസിലേക്ക് മാർച്ചും സത്യാഗ്രഹവും നടത്തി. മാർക്കറ്റ് പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് മുനിസിപ്പൽ ഓഫീസിന് മുമ്പിൽ സത്യാഗ്രഹത്തോടുകൂടി വൈകുന്നേരം അഞ്ച് മണിക്ക് സമാപിച്ചു.
സമരം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ പി.കുഞ്ഞാവു ഹാജി ഉൽഘാടനം ചെയ്തു. കോട്ടപ്പടി മാർക്കറ്റ് നിർമാണം പൂർത്തിയാക്കി കച്ചവടക്കാർക്ക് ഉടനെ തുറന്നു കൊടുക്കണമെന്നും അല്ലാത്ത പക്ഷം ഏകോപന സമിതി ജില്ലാ കമ്മിറ്റി ഈ സമരം ഏറ്റെടുക്കുമെന്ന് അദ്ധേഹം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് നൗഷാദ് കളപ്പാടൻ അധ്യക്ഷത വഹിച്ചു. മുജീബ് ആനക്കയം സ്വാഗതം പറഞ്ഞു.
ചടങ്ങിൽ ആശംസകൾ അറിയിച്ചു കൊണ്ട് പരി ഉസ്മാൻ, ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ മുൻ പ്രസിഡന്റ് മൊയ്‌ദീൻകുട്ടി ഹാജി, ആര്യവൈദ്യ ഫാർമസി ഏജൻസി അസോസിയേഷൻ സ്റ്റേറ്റ് പ്രസിഡണ്ട് കെ എം നാരായണൻകുട്ടി, എ കെ ജി എസ് എം സ്റ്റേറ്റ് വർക്കിംഗ് പ്രസിഡന്റ് സഹാറ അയമുഹജി.കെ വി വി ഇ എസ് വടകേമണ്ണ യുണിറ്റ് പ്രസിഡന്റ് എച്ച് എം സി റഫീഖ്, ആലത്തൂർ പടി യൂണിറ്റ് പ്രസിഡന്റ് അബ്ദുള്ള, അയൂബ് മലപ്പുറം എ.കെ.ഡി.എ, ഫുട് വെയർ അസോസിയേഷൻ ഒപിഎം അബൂബക്കർ തങ്ങൾ, ചിക്കൻ മർച്ചന്റ് അസോസിയേഷൻ സജീർ മലബാർ, പി.കെ അബ്ദുൽ അസീസ്, കെ.വി.വി.എസ് മലപ്പുറം മണ്ഡലം പ്രസിഡന്റ് ഹമീദ് ആനക്കയം, മണ്ഡലം സെക്രട്ടറി ജയപ്രകാശ്, അബ്ദുറഹിമാൻ ഹാജി, ഫോട്ടോഗ്രാഫി അസോസിയേഷൻ ഭാരവാഹി രോഷിത്, kvves യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് താജുദ്ദീൻ, യൂത്ത് യൂണിറ്റ് പ്രസിഡണ്ട് എംപി സിദ്ദീഖ് വനിത വിംഗ്പ്രസിഡണ്ട് ഹഫ്സത്ത് മണ്ണിശേരി, അറഫ മാനു എന്നിവർ പ്രസംഗിച്ചു.
എടപ്പാളിൽ യുവാവിനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി
സമാപന സമ്മേളനം ജില്ലാ സെക്രട്ടറി നാസർ ടെക്നോ ഉദ്ഘാടനം ചെയ്തു മുഖ്യപ്രഭാഷണം അക്രം ചുണ്ടയിൽ നടത്തി. യൂണിറ്റ് ട്രഷറർ സൈദ് ഗൾഫ് കളക്ഷൻ നന്ദിയും പറഞ്ഞു.
RECENT NEWS

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തംഗം അറസ്റ്റിൽ
എടക്കര: ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മൂത്തേടം പഞ്ചായത്ത് മെമ്പറുമായ നൗഫൽ മദാരിയെ ക്രൈം ബ്രാഞ്ച് റിമാൻ്റ് ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മദാരി നൗഫൽ (41) നെയാണ് [...]