ജില്ലയിൽ വിൽപനക്കെത്തിച്ച 75​ഗ്രാം എം ഡി എം എയുമായി രണ്ടു പേർ അറസ്റ്റിൽ

ജില്ലയിൽ വിൽപനക്കെത്തിച്ച 75​ഗ്രാം എം ഡി എം എയുമായി രണ്ടു പേർ അറസ്റ്റിൽ

പെരിന്തൽമണ്ണ: മലപ്പുറം ജില്ലയില്‍ വില്‍പന ലക്ഷ്യംവച്ച് എത്തിച്ച 75ഗ്രാം എംഡിഎംഎ യുമായി രണ്ട് പേര്‍ അറസ്റ്റില്‍. ജില്ലയില്‍ ഒറ്റപ്പെട്ട ഫ്ലാറ്റുകളും വാടകക്വാര്‍ട്ടേഴ്സുകളും കേന്ദ്രീകരിച്ച് ലഹരി വില്‍പനയും ഉപയോഗവും നടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി മലപ്പുറം ജില്ലാപോലീസ് മേധാവി ആര്‍.വിശ്വനാഥ് ഐപിഎസ് ന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പെരിന്തല്‍മണ്ണ ഡിവൈഎസ്പി ടി.കെ.ഷൈജു ,കൊളത്തൂര്‍ ഇന്‍സ്പെക്ടര്‍ സംഗീത് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ ആന്‍റി നര്‍ക്കോട്ടിക് സ്ക്വാഡിലെ എസ്.ഐ. എന്‍.റിഷാദ് അലിയും സംഘവും കൊളത്തൂര്‍, കുറുവ കേന്ദ്രീകരിച്ച് വാടകക്വാര്‍ട്ടേസുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കുറുവയില്‍ വച്ച് 75 ഗ്രാം സിന്തറ്റിക് ലഹരിമരുന്നായ എംഡിഎംഎ യുമായി പാങ്ങ് സൗത്ത് സ്വദേശി ചോമയില്‍ മുഹമ്മദ് അലി (35), വയനാട് വടുവഞ്ചാല്‍ സ്വദേശി ദിജിഭവന്‍ വീട്ടില്‍ ദീപക് (28) എന്നിവരെ ജില്ലാ ആന്‍റിനര്‍ക്കോട്ടിക് സ്ക്വാഡിലെ എസ്.ഐ. എന്‍.റിഷാദ് അലി അറസ്റ്റ് ചെയ്തത്.

ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിന്തറ്റിക് ലഹരിമരുന്ന് വില്‍പന നടത്തുന്ന സംഘത്തിലെ ഏജന്‍റുമാരായി പ്രവര്‍ത്തിക്കുന്ന മലയാളികളുള്‍പ്പടെയുള്ളവര്‍ മുഖേനയാണ് പ്രതികള്‍ ലഹരിമരുന്ന് വാങ്ങിയത്.അമിതലാഭവും ഉപയോഗവും ലക്ഷ്യം വച്ച് നാലുദിവസം മുന്‍പാണ് ബാംഗ്ലൂരില്‍ നിന്ന് നാട്ടിലെത്തിയത്.ക്വാര്‍ട്ടേഴ്സില്‍ വച്ച് ചെറിയ പായ്ക്കറ്റുകളിലാക്കി കുറുവ,പടപ്പറമ്പ്, കൊളത്തൂര്‍ ഭാഗങ്ങളില്‍ വില്‍പനനടത്താനുള്ള പദ്ധതിയായിരുന്നു. പരിശോധനനടത്തിയ പോലീസ് സംഘം പാന്‍റിന്‍റെ പോക്കറ്റിനുള്ളില്‍ ഒളിപ്പിച്ചനിലയില്‍ ലഹരിമരുന്ന് കണ്ടെത്തുകയായിരുന്നു.

ഗസറ്റഡ് ഓഫീസറായ പെരിന്തല്‍മണ്ണ ഇന്‍സ്പെക്ടര്‍ സുമേഷ് സുധാകരന്‍റെ സാന്നിധ്യത്തിലായിരുന്നു പരിശോധനാനടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ലഹരി വില്‍പനാസംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചതായും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും പെരിന്തല്‍മണ്ണ ഡിവൈഎസ്പി ടി.കെ.ഷൈജു, കൊളത്തൂര്‍ ഇന്‍സ്പെക്ടര്‍ പി.സംഗീത് എന്നിവര്‍ അറിയിച്ചു.മുഹമ്മദ് അലി യുടെ പേരില്‍ പെരിന്തല്‍മണ്ണ,വളാഞ്ചേരി സ്റ്റേഷനുകളില്‍ ലഹരിക്കേസുകളുണ്ട്.

തിരൂരിൽ കാറിടിച്ച് പരുക്കേറ്റ് ചികിൽസയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

ജില്ലാ പോലീസ്മേധാവി ആര്‍.വിശ്വനാഥ് ഐ.പി.എസ്. ന്‍റെ നേതൃത്വത്തില്‍ ആന്‍റിനര്‍ക്കോട്ടിക് സ്ക്വാഡ് എസ്.ഐ. എന്‍.റിഷാദ് അലി , പി.പ്രശാന്ത്,എന്‍.ടി.കൃഷ്ണകുമാര്‍,എം.മനോജ് കുമാര്‍, കെ.ദിനേഷ്, കെ.പ്രഭുല്‍ എന്നിവരാണ് പരിശോധനാസംഘത്തിലുണ്ടായിരുന്നത്.പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.

Sharing is caring!